Representative Image
ഋഷികേശ്: ഉത്തരാഖണ്ഡില്‍ ഗുഹയില്‍ കഴിഞ്ഞിവന്നിരുന്ന ആറംഗ വിദേശ സംഘത്തെ പോലീസ് കണ്ടെത്തി. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘം ലക്ഷ്മണ്‍ ഝുല മേഖലയില്‍ ഗംഗ നദിക്ക് സമീപത്തുള്ള ഒരു ഗുഹയിലാണ് കഴിഞ്ഞിരുന്നത്. ലോക്ക്ഡൗണ്‍ പരിശോധനയ്ക്ക് ഇറങ്ങിയ പോലീസാണ് ഇവരെ കണ്ടെത്തിയത്.
സംഘത്തിലെ രണ്ട് പേര്‍ ഉക്രൈനില്‍ നിന്നുള്ളവരാണ്. തുര്‍ക്കി, അമേരിക്ക, ഫ്രാന്‍സ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും സംഘത്തിലുണ്ടായിരുന്നു. ഗുഹയില്‍ വിദേശികള്‍ കഴിയുന്നതായി നാട്ടുകാരില്‍ ചിലരാണ് പോലീസിന് സൂചന നല്‍കിയത്.
വിറക് ഉപയോഗിച്ച് വിദേശികള്‍ ഗുഹയില്‍ ഭക്ഷണം പാചകം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഗംഗയില്‍ നിന്നാണ് ഇവര്‍ വെള്ളം ശേഖരിച്ചിരുന്നത്. കൈയിലെ പണം തീര്‍ന്നതിനാല്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് മാര്‍ച്ച് 24നാണ് ഇവര്‍ ഗുഹയിലേയ്ക്ക് മാറിയത്.
എല്ലാവരും ഋഷികേശിലേയ്ക്ക് രണ്ട് മാസം മുമ്പാണ് എത്തിയതെന്നും ആദ്യഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഇവര്‍ ഗുഹയിലേക്ക് മാറിയതെന്നും പോലീസ് പറയുന്നു. എല്ലാവരേയും ക്വാറന്റൈന്‍ സെന്ററിലേയ്ക്ക് മാറ്റിയതായും ആര്‍ക്കും രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നും പോലീസ് അറിയിച്ചു.
Content Highlights: Six foreigners make home inside cave in Rishikesh, quarantined
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..