Photo: ANI
ഹൈദരാബാദ്: തെലങ്കാനയിലെ ശ്രീശൈലത്ത് തീപിടിത്തമുണ്ടായ ജലവൈദ്യുത നിലയത്തില്‍ കുടുങ്ങിയ ഒന്‍പത് പേരും മരിച്ചു. വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ ആകെ ഒന്‍പത് പേരാണ് കുടുങ്ങിയത്. ഇവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങല്‍ തിരിച്ചറിഞ്ഞു. അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ സുന്ദര്‍ നായിക്, മോഹന്‍ കുമാര്‍, ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
തെലങ്കാന സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് പവര്‍ സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രിയാണ് തീപിടുത്തം ഉണ്ടായത്. അപകടകാരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഉത്തരവിട്ടു.
പവര്‍ ഹൗസിന്റെ ഇലക്ട്രിക് പാനലുകളിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നും ഇത് പവര്‍ ഹൗസിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതായും തെലങ്കാന വൈദ്യുതി മന്ത്രി ജി. ജഗദേശ്വര്‍ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വ്യാഴാഴ്ച രാത്രി അപകടമുണ്ടായപ്പോള്‍ 30 ജീവനക്കാര്‍ പവര്‍ഹൗസിനുള്ളിലുണ്ടായിരുന്നു. ആറ് ജീവനക്കാരെ തുരങ്കത്തിലൂടെ രക്ഷപെടുത്തി പുറത്തെത്തിച്ചു. മറ്റ് 15 പേര്‍ എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തി. എന്നാല്‍ തുരങ്കത്തിനുള്ളില്‍ കനത്ത പുക പടര്‍ന്നതിനാല്‍ ഒമ്പത് പേര്‍ അകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. ഇവര്‍ക്കരികിലേക്ക് എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും സാധിച്ചില്ല.
Content Highlights: Six dead from Srisailam power plant fire tragedy; 3 still trapped
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..