Photo: IANS
ഛണ്ഡീഗഢ്: ഹരിയാണയിലെ പല്‍വാലില്‍ പനി ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ മരിച്ചത് ആറ് കുട്ടികള്‍. പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും ഇവര്‍ ആരും കോവിഡ് പോസിറ്റീവ് ആയിരുന്നില്ലെന്നും ആര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പത്ത് വയസ്സിന് താഴെയുള്ളവരാണ് മരണപ്പെട്ട കുട്ടികള്‍ എല്ലാവരും.
വൃത്തിഹീനമായ സാഹചര്യവും കുടിവെള്ളത്തില്‍ മലിനജലം കലരുകയും ചെയ്തതാണ് രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. യഥാര്‍ഥ കാരണം അന്വേഷിച്ചുവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി പരിശോധന നടത്താന്‍ ദ്രുതകര്‍മസേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ലോകാരോഗ്യസംഘടനാ പ്രതിനിധികള്‍ക്കൊപ്പം പകര്‍ച്ചവ്യാധി നിയന്ത്രണ സംഘത്തിന്റേയും പരിശോധന ഈ മേഖലയില്‍ നടക്കുന്നുണ്ട്.
Content Highlights: Six Children Die at Palwal Village Due to Fever; Unhygienic Conditions Could Be Reason
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..