ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ബൊലേറോ ട്രക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് ദാരുണാന്ത്യം. പ്രതാപ്ഗഢിലെ ഇനാര ഗ്രാമത്തിനു സമീപം പ്രയാഗ്‌രാജ്- ലഖ്‌നൗ ദേശീയപാതയിലാണ് അപകടമുണ്ടായത്.
ടയര്‍ പഞ്ചര്‍ ആയതിനെ തുടര്‍ന്ന് പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ബൊലേറോ ഇടിച്ചു കയറുകയായിരുന്നു. ബൊലേറോയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു. വ്യാഴാഴ്ച രാത്രി 11.45 ഓടെ ആയിരുന്നു അപകടം.
ബൊലേറോയിലെ യാത്രികര്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം കുന്ദയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഏഴിനും 15നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച കുട്ടികള്‍. അപകടത്തില്‍ ജീവന്‍ നഷ്ടമായ മറ്റുള്ളവര്‍ 20നും അറുപതിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ്. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം വെള്ളിയാഴ്ച നടത്തും.
Pratapgarh: Fourteen persons including six children died after the vehicle they were travelling in collided with a truck on Prayagraj-Lucknow highway under limits of Manikpur police station last night. pic.twitter.com/2WOFMUyO8Z
— ANI UP (@ANINewsUP) November 20, 2020
content highlights: six children among 14 killed in accident in uttar pradesh