മമത ബാനർജി | ഫോട്ടോ:എ.എൻ.ഐ
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനല്ജിയെ അഭിനന്ദിച്ച് ശിവസേന.പെഗാസസ് ചാരസോഫ്ടവെയര് ഉപയോഗിച്ചു രാഷ്ട്രീയ പ്രവര്‍ത്തകരുടെയും, മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയതില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സംഭവത്തിലാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിക്ക് ശിവസേനയുടെ അഭിനന്ദനം.
മമത ബാനര്‍ജിയുടെ തീരുമാനം ദ്യഢവും അതിപ്രധാനവുമാണെന്ന് ശിവസേന പറഞ്ഞു. ശിവസേനയുടെ പാര്‍ട്ടി പത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് പ്രതികരണം. സി.ബി.ഐ, ഇ.ഡി, ഇന്‍കം ടാക്സ് എന്നിവയുടെ അനുബന്ധ വിഭാഗമായി ഇപ്പോള്‍ പെഗാസസിനെയും കാണാമെന്ന് ശിവസേന വിമര്‍ശിച്ചു.
'കേന്ദ്രം അനങ്ങാപ്പാറയായി ഇരിക്കുകയാണ്.....അതിനാലാണ് കമ്മീഷന് രൂപികരിച്ച് അന്വേണചുമതല നല്‍കിയത്. ഈ വിഷയത്തില്‍ ആദ്യ തീരുമാനമെടുക്കുന്നത് പശ്ചിമബംഗാളാണ്'-മമത പറഞ്ഞു.
ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ എന്താണോ ചെയ്യേണ്ടത് അതാണ് പശ്ചിമബംഗാള്‍ ചെയ്തത്. ഇതിലൂടെ ഉറങ്ങുകയായിരുന്ന എല്ലാവരേയെും ഉണര്‍ത്തുകയാണ് മമത ചെയ്തതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ആക്രമിക്കുകയാണ് പെഗാസസ് ചെയ്തത്. കേസ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് നിര്‍ത്തില്ല. പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടിട്ടും അത് സമ്മതിക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.
Content Highlighst: sivasena appreciate mamata banerjee for appointing judicial commission in pegasus case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..