സീതാറാം യെച്ചൂരി | Photo: PTI
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍പ്പെടുത്തി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരിയും മറ്റു നേതാക്കളും കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് പോലീസ് തയ്യാറാക്കിയ അനുബന്ധ കുറ്റപത്രത്തിലുള്ളത്.
സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ്, ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന് പ്രൊഫ. അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന് രാഹുല്‍ റോയ്, മുന്‍ എം.എല്‍.എ. മതീന് അഹമ്മദ്, എ.എ.പി. എം.എല്‍.എ. അമാനത്തുള്ള ഖാന് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.
കലാപത്തിന് ഇവര്‍ പ്രോരണ നല്‍കിയിട്ടുണ്ടെന്നാണ് ഡല്‍ഹി പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. അതേസമം പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ബിജെപിയുടെ നീക്കത്തില്‍ ഭയപ്പെടുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
content highlights: Sitaram Yechury, Yogendra Yadav, economist Jayati Ghosh named co-conspirators in Delhi riots case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..