PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി


സീതാറാം യെച്ചൂരി| Photo: ANI

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് ഏര്‍പ്പെടുത്തിയ നിരോധനം പരിഹാര മാര്‍ഗമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം ശക്തികളെ ഒറ്റപ്പെടുത്തി ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ശത്രുതയും ഭീതിയും വളര്‍ത്തുന്ന രാഷ്ട്രീയത്തിന് പരിഹാരം ബുള്‍ഡോസര്‍ രാഷ്ട്രീയമല്ലെന്നും യെച്ചൂരി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെയോ മറ്റേതെങ്കിലും ഭീകരവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനയെയോ നിരോധിച്ചതുകൊണ്ട് കാര്യമില്ല. ആര്‍എസിഎസിനെ മൂന്ന് തവണ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി? അവര്‍ വിദ്വേഷ രാഷ്ട്രീയം തുടരുകയാണ്. ഭീകരതയുടെ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തണമെന്നും തീവ്രവാദം അവസാനിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.



വര്‍ഗീയ ശക്തികളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം- വി.ഡി. സതീശന്‍

കേവല നിരോധനം കൊണ്ടു മാത്രം പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കുക സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരു പോലെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇത്തരം ശക്തികളുമായി സമരസപ്പെടുന്ന നിലപാട് കോണ്‍ഗ്രസ് ഒരിക്കലും സ്വീകരിച്ചിട്ടില്ല. പരസ്പര സഹായത്തോടെയാണ് എസ്.ഡി.പി.ഐയും ആര്‍.എസ്.എസും നിലനില്‍ക്കുന്നത്. ഒരു കാരണവശാലും ഇത്തരം ശക്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. അവരെ നിയന്ത്രിക്കണം, നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം.

പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനാണ് ശ്രമിക്കുന്നത്. വെറുപ്പും വിദ്വേഷവും പടര്‍ത്തി ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. അതിനെ രാഷ്ട്രീയമായിത്തന്നെ ചെറുത്തു തോല്‍പ്പിക്കും.

Content Highlights: sitaram yechury's comments in popular front ban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented