ശിരുമുഖൈ പട്ടിന്റെ പാലാഴി; വിസ്മയമായി 'കാരപ്പന്‍ തറി'


പി. സുരേഷ്ബാബു

ശിരുമുഖൈ പട്ടുസാരി

കോയമ്പത്തൂര്‍: ജീവിതം നെയ്ത്തിന് അര്‍പ്പിച്ച ശിരുമുഖൈപട്ട് ഗ്രാമത്തിലെ കാരപ്പന്റെ വീട് മ്യൂസിയം പോലെയാണ്. നെയ്ത്തുതറികളുടെ പഴയതും പുതിയതുമായ ശേഖരമുണ്ടിവിടെ. കാരപ്പന്‍ നിര്‍മിച്ച, കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സ്പെഷ്യല്‍ തറിയും ഇവിടെയുണ്ട്. സൈക്കിള്‍ പോലെ ചവിട്ടാവുന്ന രീതിയിലാണ് പ്രവര്‍ത്തനം. കൈകൊണ്ടുള്ള ആയാസം കുറയ്ക്കും. തറി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ തറിയില്‍ ഘടിപ്പിച്ച ഡൈനാമോ ഉപയോഗിച്ച് ബള്‍ബ് കത്തും. അതിനാല്‍ രാത്രിയിലും നെയ്ത്തിന് തടസ്സമില്ല.

മേട്ടുപ്പാളയത്തുനിന്നും എട്ടുകിലോമീറ്റര്‍ അകലെയുള്ള ശിരുമുഖൈഗ്രാമം നെയ്ത്ത് കുലത്തൊഴിലാക്കിയവരുടെ സംഗമഭൂമിയാണ്. ഈ ഗ്രാമത്തിന്റെ കാവലാളാണ് കാരപ്പന്‍ (73). വിദ്യാഭ്യാസമില്ലാത്ത സാധാരണ നെയ്ത്തുകാരന്‍. 12,000-ത്തോളം നെയ്ത്തുകാരുണ്ട് ഗ്രാമത്തില്‍. എല്ലാവരും കൈത്തറിയില്‍ പട്ടുസാരിമാത്രം നെയ്യുന്നവര്‍. ആദ്യകാലത്ത് കോട്ടണ്‍സാരിമാത്രമാണ് നെയ്തിരുന്നത്. അന്ന് ശിരുമുഖൈയ്ക്ക് അധികം പകിട്ടുണ്ടായിരുന്നില്ല.

ശിരുമുഖൈ ഗ്രാമത്തിലെ വീട്ടില്‍ കാരപ്പന്‍ സ്വന്തമായി നിര്‍മിച്ച തറി

1977-ല്‍ പട്ടുനൂലില്‍ ആദ്യ പട്ടുസാരിനെയ്ത് കാരപ്പന്‍ ഈ ഗ്രാമത്തിന്റെ തലവര മാറ്റുകയായിരുന്നു. പിന്നീട് കാരപ്പനും ശിരുമുഖൈയും രാജ്യത്തോളം വളര്‍ന്നു. 2019 ഒക്ടോബറില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ചെന്നൈയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രംനെയ്ത പട്ടുഷാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചത്.

ശിരുമുഖൈ പട്ടുസാരി

രാജ്യത്ത് പട്ടുസാരിനെയ്ത്തില്‍ മൂന്നാമതാണ് ശിരുമുഖൈ എങ്കിലും വില്‍പനയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനമാണെന്ന് കാരപ്പന്‍ പറഞ്ഞു. ഡിമാന്‍ഡിനനുസരിച്ച് സാരികള്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രം. 100-ലധികം തുണിക്കടകളുള്ള ശിരുമുഖൈ ടൗണില്‍ രാവിലെമുതല്‍ തിരക്കായിരിക്കും. കല്യാണത്തിന് സാരിയെടുക്കാന്‍ സേലവും ഈറോഡും മധുരയും മുതല്‍ തമിഴ്നാട്ടിന്റെ വിവിധഭാഗങ്ങളില്‍നിന്നും വരുന്നവരാണ് അധികവും. കേരളത്തിലെ സമീപ ജില്ലകളില്‍നിന്നും ധാരളംപേര്‍ വരുന്നുണ്ട്. സാരിവാങ്ങാന്‍ വരുന്നവര്‍ക്ക് മുന്നില്‍ നിലത്ത് സാരിവിരിച്ച് കാണിക്കുന്ന രീതിയാണ് ശിരുമുഖൈയിലുള്ളത്. മുന്താണിയും സാരിയിലെ ചിത്രപ്പണികളുംകണ്ട് ബോധ്യപ്പെട്ട് തിരഞ്ഞെടുക്കാം.

ഓരോ കടയ്ക്ക് മുന്നിലും ആളുകള്‍ കൂട്ടംകൂടിനില്‍ക്കുന്നത് പതിവുകാഴ്ചയാണ്. കല്യാണത്തിന് ശിരുമുഖൈ പട്ടുസാരിയെന്നത് ഇവിടെ അന്തസ്സിന്റെകൂടി ഭാഗമാവുന്നു. 5,000 മുതല്‍ ഒരുലക്ഷംവരെ വിലയുള്ള പട്ടുസാരികള്‍ ഇവിടെ നെയ്യുന്നുണ്ട്. കോട്ടണ്‍ സാരികള്‍ 2,000 മുതല്‍ 6,000 വരെയും. തമിഴ്നാട്ടിലെ പ്രശസ്തമായ പല തുണിക്കടകളും പട്ടുസാരികള്‍ വാങ്ങുന്നത് ഇവിടെനിന്നാണ്. 5,000 രൂപയുടെ പട്ടുസാരി നെയ്യാന്‍ 1,100 രൂപ കൂലിവരും. പട്ടുനൂലിന് 3,500 രൂപവരെ വേണം. ബെംഗളൂരുവില്‍നിന്നാണ് പട്ടുനൂല്‍ കൊണ്ടുവരുന്നത്. നെയ്ത്ത് തൊഴില്‍ചെയ്യുന്ന ഒരു കുടുംബത്തിന് ചുരുങ്ങിയത് മാസം 30,000 രൂപ വേതനമായി ലഭിക്കുമെന്ന് കാരപ്പന്‍ പറഞ്ഞു. കാരപ്പന് ടൗണില്‍ രണ്ടുകടയുണ്ട്. മക്കളാണ് നോക്കുന്നത്.

കാരപ്പന്‍ തറി വ്യാപകമാക്കും

കാരപ്പന്‍ സ്വന്തമായി നിര്‍മിച്ച, കാല്‍കൊണ്ടു പ്രവര്‍ത്തിക്കാവുന്ന തറിക്ക് കേന്ദ്ര സില്‍ക്ക് ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. ഗുജറാത്തിലുള്ള നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷനും ഈ പുതിയ മാതൃകയ്ക്ക് അംഗീകാരം നല്‍കി. ഇനിയിത് വ്യാപകമായി നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കാരപ്പന്‍. നെയ്ത്ത് കുടുംബത്തില്‍പ്പെടാത്ത തൊഴില്‍ പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഈ തറിയിലാണ് കാരപ്പന്‍ പരിശീലനംനല്‍കുന്നത്. മൂന്നു മാസത്തെ പരിശീലനക്ലാസില്‍ നിരവധിപേര്‍ തൊഴില്‍പഠിച്ചു.

'കൈത്തറി പേടകം'

അന്യംനിന്നുപോവാതിരിക്കാന്‍ കാരപ്പന്‍നെയ്ത്തിന്റെ ചരിത്രവും സാങ്കേതികതയും വിശദമാക്കുന്ന ഒരു പുസ്തകംതന്നെയെഴുതി. 'കൈത്തറി പേടകം' എന്ന പേരില്‍ 2012-ല്‍ പുറത്തിറക്കിയ പുസ്തകം തമിഴ്നാട്ടില്‍ എല്ലാ ലൈബ്രറികളിലും ഉണ്ട്. നെയ്ത്തിലെ കണക്കുകളും അനുമാനങ്ങളും എല്ലാം വിശദമാക്കുന്ന പുസ്തകം. നെയ്ത്തുമേഖലയുമായി ബന്ധപ്പെട്ട് ഏഴ് ദേശീയ അവാര്‍ഡുകള്‍ കിട്ടി. സര്‍ക്കാര്‍ അംഗീകാരംനേടിയ നാഷണല്‍ ഹാന്‍ഡ്ലൂം ട്രെയ്നറുമാണ് കാരപ്പന്‍.

Content Highlights: sirumugai silk saree

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented