
അഹമ്മദാബാദ് കാലുപുർ റെയ്ൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം നടന്ന ആന്റിജൻ ടെസ്റ്റ് | ഫൊട്ടൊ: PTI
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 75,809 കോവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 42,80,423 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1133 പേര് കോവിഡ് ബാധിതരായി ഇന്ത്യയില്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,775 ആയി.
ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 42,80,423 കേസുകളില്‍ 8,83,697 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള് രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്. worldometer കണക്കുപ്രകാരമാണിത്
കഴിഞ്ഞ ദിസം 25,325 പുതിയ കോവിഡ് കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 75000ത്തിലധികം കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1000ത്തിലധികം മരണം ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവുമുണ്ടായിരുന്ന യുഎസ്സിലും ബ്രസീലീലിലും 500 ത്താഴെ മാത്രമാണത്. യുഎസ്സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 286 പേരാണ്. ബ്രസീലില്‍ 315 പേരും
content highlights: Single-day spike of 75,809 new Covid cases in India and 1,133 deaths
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..