24 മണിക്കൂറിനിടെ രാജ്യത്ത് 48,661 പുതിയ കോവിഡ് രോഗികള്‍; 705 മരണം


ഡൽഹിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: പി.ജി.ഉണ്ണി കൃഷ്ണൻ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 13,85,522 ആയി. 24 മണിക്കൂറിനിടെ 48,661 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഒറ്റ ദിവസത്തിനിടെ 705 ആളുകള്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 32,063 ആയി.

നിലവില്‍ 4.67 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 8.85 ലക്ഷം പേര്‍ രോഗമുക്തരായിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ പുതുതായി 9,251 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 257 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷം ആയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 2.06 ലക്ഷം ആയി. ഒറ്റദിവസത്തിനിടെ 6,988 പേര്‍ക്കാണ് അവിടെ പുതുതായി രോഗം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 89 പേര്‍ മരിച്ചതടക്കം ആകെ മരണം 3409 ആയി.

1.29 ലക്ഷം കോവിഡ് ബാധിതരുള്ള ഡല്‍ഹിയില്‍ 3806 മരണവും 54626 കോവിഡ് ബാധിതരുള്ള ഗുജറാത്തില്‍ 2300 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 5,072 പുതിയ കേസുകളും 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,942 ആയി. 1,796 പേര്‍ ഇതിനോടകം കര്‍ണാടകയില്‍ കോവിഡ് മൂലം മരിച്ചു.

Content Highlights: Single-day spike of 48,661 positive cases & 705 deaths in India in the last 24 hours

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022

Most Commented