.jpg?$p=7e4c243&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം| Photo: Haidar HAMDANI/ AFP PHOTO
ലഖ്നൗ: മദ്രസകളില്‍ ക്ലാസ് ആരംഭിക്കുംമുമ്പ് ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ക്ലാസ് ആരംഭിക്കുംമുമ്പ് എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ദേശീയഗാനം ആലപിക്കണമെന്നാണ് ഉത്തരവ്. ഉത്തര്‍പ്രദേശ് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ഉത്തരവിറക്കിയത്.
മാര്‍ച്ച് 24ന് ചേര്‍ന്ന ഉത്തര്‍പ്രദേശ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് യോഗത്തില്‍ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നു. മേയ് 9-ന് ഉത്തരവ് നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതോടെ ഇന്ന് (മേയ് 12) മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. എല്ലാ അംഗീകൃത, എയ്ഡഡ്, അണ് എയ്ഡഡ് മദ്രസകള്‍ക്കും ഉത്തരവ് ബാധകമാണ്. നേരത്തേ തുടര്‍ന്നിരുന്ന മതപരമായ പ്രാര്‍ഥനക്കൊപ്പം ദേശീയ ഗാനവും ആലപിക്കണമെന്നാണ് ഉത്തരവ്.
Content Highlights: Singing National Anthem made mandatory in UP madarsas from today
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..