വേഗമേറിയ റെയില്‍ ഗതാഗതം വേണം: സില്‍വര്‍ലൈനിന് ബദല്‍ പരിഗണിക്കുന്നതായി കേന്ദ്രമന്ത്രി


സില്‍വര്‍ലൈന്‍ പദ്ധതിയിലെ അവ്യക്തതകള്‍ നീക്കാന്‍ കേരള സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി വി. മുരളീധരന്‍

നേമം റെയിൽവേ ടെർമിനൽ യാഥാർഥ്യമാക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രമന്ത്രി വി. മുരളീധരൻ നിവേദനം നൽകുന്നു.

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള ബദല്‍ നിര്‍ദേശങ്ങള്‍ റെയില്‍വേയുടെ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. വേഗമേറിയ റെയില്‍ഗതാഗതം കേരളത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്നും ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുരളീധരന്‍ വ്യക്തമാക്കി.

സില്‍വര്‍ലൈനിന്റെ ഡി.പി.ആര്‍. സംബന്ധിച്ച് ഒട്ടേറെ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തതവരുത്താന്‍ റെയില്‍വേ മന്ത്രാലയവും കേരളസര്‍ക്കാരും തമ്മില്‍ കത്തിടപാടുകള്‍ നടന്നുവരുകയാണ്. സില്‍വര്‍ലൈന്‍ പദ്ധതിയിലെ അവ്യക്തതകള്‍ നീക്കാന്‍ കേരള സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

നേമം ടെര്‍മിനല്‍: മന്ത്രിക്ക് നിവേദനം നല്‍കി

നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി അശ്വിനി വൈഷ്ണവിന് വി. മുരളീധരന്‍ നിവേദനം നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാന്‍ പദ്ധതിക്കു കഴിയും. പദ്ധതി ഉപേക്ഷിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച.

തീവണ്ടികള്‍ നിര്‍ത്തിയിടാനും അറ്റകുറ്റപ്പണിക്കുള്ള പിറ്റ്ലൈനുകള്‍ക്കും ക്വാര്‍ട്ടേഴ്‌സിനുമുള്ള സൗകര്യങ്ങളാണ് നേമത്ത് ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം-കൊല്ലം പാസഞ്ചറും മെമു സര്‍വീസും പുനരാരംഭിക്കുക, കൊച്ചുവേളി സ്റ്റേഷന്‍ വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മുരളീധരന്‍ റെയില്‍വേമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

Content Highlights: Silverline alternative Union Minister V Muraleedharan Railway Minister Aswini Vaishnav

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented