പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഗാങ്ടോക്ക്: തദ്ദേശസമൂഹങ്ങളിലെ ജനസംഖ്യാവര്‍ധനയ്ക്ക് പ്രോത്സാഹനംനല്കാന് പദ്ധതി പ്രഖ്യാപിച്ച് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. ദമ്പതിമാര്‍ ഒന്നില്‍ക്കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി ശ്രമിക്കണമെന്നും ജനനനിരക്ക് കുറയുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു.
ജോലിയിലുള്ള സ്ത്രീകള്‍ക്ക് 365 ദിവസം പ്രസവാവധിയും പുരുഷന്മാര്ക്ക് 30 ദിവസത്തെ പിതൃത്വ അവധിയും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. രണ്ടാമത്തെ കുട്ടിക്ക് ജന്മംനല്കുന്ന സ്ത്രീക്ക് ശമ്പളത്തില്‍ ഒരു ഇന്‍ക്രിമെന്റും മൂന്നാമത്തെ കുട്ടിക്ക് ജന്മംനല്കുന്ന സ്ത്രീക്ക് രണ്ട് ഇന്‍ക്രിമെന്റും നല്‍കും. ഒരുകുട്ടിമാത്രമുള്ള സ്ത്രീക്ക് ഈ ആനുകൂല്യം ലഭിക്കില്ല. തദ്ദേശീയരെ കൂടാതെ മറ്റുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഐ.വി.എഫിലൂടെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് മൂന്നുലക്ഷം രൂപ സഹായധനം നല്‍കും.
ഒരുകുട്ടിമാത്രമുള്ള ചെറിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച മുന്‍ സര്‍ക്കാരിനെ പ്രേം സിങ് തമാങ് വിമര്‍ശിച്ചു.
Content Highlights: sikkim population children IVF
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..