സിക്കിം ലോട്ടറി : ഈടാക്കിയ നികുതി കേരളം തിരികെ നല്‍കണമെന്ന ഉത്തരവിന് സുപ്രീം കോടതി സ്റ്റേ


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

സുപ്രീം കോടതി | Photo: Mathrubhumi

ന്യൂഡൽഹി : സിക്കിം ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഈടാക്കിയ നികുതി തിരികെ നല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നികുതി തിരികെ നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. സിക്കിം ലോട്ടറിക്ക് പേപ്പര്‍ ലോട്ടറി നിയമപ്രകാരം നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഭരണഘടന വിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിനെതിരേ കേരളം നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിശദമായി വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.

പേപ്പര്‍ ലോട്ടറികള്‍ക്ക് നികുതി ചുമത്തുന്നതിന് കേരളം കൊണ്ടുവന്ന നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച് പിരിച്ച നികുതി തിരികെ നല്‍കാന്‍ കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. മൂല്യവര്‍ധിത നികുതി നിലവില്‍ വരികയും ലോട്ടറി നറുക്കെടുപ്പിന് ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെ 2005 ലാണ് സിക്കിം ലോട്ടറിക്ക് പുതിയ നികുതി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2007ല്‍ ശരിവച്ചിരുന്നു.

ഇതിനെതിരെ സിക്കിം സര്‍ക്കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൊപ്രൈറ്റര്‍ ജോണ്‍ കെന്നഡിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. നികുതി നിര്‍ണയത്തില്‍ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒരു സംസ്ഥാനത്തിന്റെ സംരംഭത്തിനുമേല്‍ മറ്റൊരു സംസ്ഥാനത്തിനു നികുതി ഏര്‍പ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

content highlights: Sikkim Lottery case, Supremecourt stays highcourt bench order

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented