സിദ്ധു മൂസേവാല വധക്കേസിലെ പ്രതികളും പോലീസും തമ്മില്‍ അമൃത്സറില്‍ ഏറ്റുമുട്ടല്‍


ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: എ.എൻ.ഐ

അമൃത്സര്‍: സിദ്ധു മൂസേവാല വധക്കേസിലെ പ്രതികളും പോലീസും തമ്മില്‍ അമൃത്സറിന് സമീപം ഭക്‌ന ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍. അധോലോക സംഘാംഗങ്ങളായ ജഗ്‌രൂപ് സിങ് രൂപ, മന്നു കുസ്സ എന്ന മന്‍പ്രീത് സിങ് എന്നിവരെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പ് നടന്നത്. മൂസേവാലയ്ക്കു നേരെ വെടിയുതിര്‍ത്തവരില്‍ ഒരാളാണ് മന്‍പ്രീത് സിങ് എന്നാണ് പോലീസ് പറയുന്നത്.

പഞ്ചാബ് പോലീസിന്റെ പ്രത്യേക കര്‍മസേനയാണ് പ്രതികളെ പിടികൂടുന്നതിന് ഗ്രാമത്തിലെത്തിയത്. ഒളിച്ചിരുന്ന പ്രതികള്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് ആംബുലന്‍സുകള്‍ എത്തിയതായും പ്രദേശം പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസ് പറയുന്നത്. ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് സിദ്ധുവിന്റെ കൊലപാതകത്തിനു പിന്നിലെന്നും ഈ സംഘത്തിലെ അംഗമായ ലക്കി, കാനഡയില്‍നിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ്, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്നായി അറസ്റ്റുകള്‍ നടന്നിരുന്നു.

Content Highlights: Sidhu Moose Wala Murder Suspects, Police In Shootout

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented