സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജി: അടുത്ത വെള്ളിയാഴ്ച തീരുമാനമെന്ന് സുപ്രീം കോടതി 


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Photo : NDTV

ന്യൂഡല്‍ഹി: യു.എ.പി.എ. കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ അടുത്ത വെള്ളിയാഴ്ച അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യഹര്‍ജിയിലുള്ള നിലപാട് തിങ്കളാഴ്ചയ്ക്കകം അറിയിക്കാന്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

2020 ഒക്ടോബര്‍ ആറ്‌ മുതല്‍ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണെന്ന് സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ട് കാപ്പന്റെ ബാങ്ക് അകൗണ്ടില്‍ 45,000 രൂപ നിക്ഷേപിച്ചുവെന്നതാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനുപോലും തെളിവില്ലെന്നും കാപ്പന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

കാപ്പന്‍ വാഹനം വാങ്ങാന്‍ പണം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ടാക്‌സി ഡ്രൈവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. കേസില്‍ എത്ര പ്രതികള്‍ ഉണ്ടെന്നും അവരില്‍ എത്ര പേര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ലളിത് ആരാഞ്ഞു.

എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രസാദ് എതിര്‍ത്തു. സര്‍ക്കാരിന്റെ നിലപാട് സത്യവാങ്മൂലമായി സെപ്റ്റംബര്‍ അഞ്ചിന് മുമ്പാകെ ഫയല്‍ ചെയ്യാന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് കോടതി നിര്‍ദേശിച്ചു. അതിന് മറുപടി ഉണ്ടെങ്കില്‍ സെപ്റ്റംബര്‍ എട്ടിനകം കാപ്പന്റെ അഭിഭാഷകര്‍ ഫയല്‍ ചെയ്യണം. എന്തായാലും അടുത്ത വെള്ളിയാഴ്ച ഹര്‍ജിയില്‍ വാദം കേട്ട് തീര്‍പ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Content Highlights: Sidheeq Kappan bail supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented