കൊല്ലപ്പെട്ട സിദ്ധു മൂസെവാല | Photo: ANI
അഹമ്മദാബാദ് : പഞ്ചാബി ഗായകനും നടനുമായിരുന്ന സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ സൂത്രധാരനായ ഗോള്‍ഡി ബ്രാര്‍ കാലിഫോര്‍ണിയയില്‍ പിടിയിലായതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്. കാനഡ തട്ടകമാക്കിയ അധോലോക സംഘത്തിലെ അംഗമാണ് പിടിയിലായ ഗോള്‍ഡി ബ്രാര്‍. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗോള്‍ഡി ബ്രാറിനെ അമേരിക്കയില്‍ കസ്റ്റഡിയിലെടുത്തതായി വെള്ളിയാഴ്ച രാവിലെ സ്ഥിരീകരണം ലഭിച്ചുവെന്നാണ് മന് പറഞ്ഞത്. ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് മന് ഗുജറാത്തിലെത്തിയത്.
കാനഡ ആസ്ഥാനമാക്കിയുള്ള ഈ ഗുണ്ടാസംഘത്തിന്റെ തലവനായ ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത സഹായിയാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ള ബ്രാര്‍. ലോറന്‍സ് ഇപ്പോള്‍ തീഹാര്‍ ജയിലില്‍ തടവിലാണ്. മൂസേവാല കൊലക്കേസില്‍ ലോറന്‍സിനും പങ്കുണ്ടെന്നാണ് പോലീസിന്റെ അനുമാനം.
ഈ വര്‍ഷം മേയ് 29 നാണ് സിദ്ദു മൂസേവാല എന്നറിയപ്പെടുന്ന പഞ്ചാബി ഗായകന് ശുഭ്ദീപ് സിങ് സിദ്ദുവിനെ, പഞ്ചാബിലെ ജവാഹര്കെ ഗ്രാമത്തില്‍ വെച്ച് അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. പിന്നീട് മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട് ഗോള്‍ഡി ബ്രാര്‍ തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സതീന്ദര്‍ സിങെന്നും അറിയപ്പെടുന്ന ഗോള്‍ഡി ബ്രാറിനെതിരെ ഈ മാസം ഫരീദ്പൂര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗുര്‍ലാല്‍ സിങ് പെഹല്‍വാന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു വാറണ്ട്.
Content Highlights: siddhu moosewala murder case alleged convict goldy brar detained in us says punjab chief minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..