ഒളിച്ചുകളി തുടരുന്ന നാല് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിദ്ധരാമയ്യ


വിമത എം.എല്‍.എമാരായ രമേഷ് ജര്‍ക്കിഹോളി, ഉമേഷ് യാദവ്, മഹേഷ് കുമതഹള്ളി ബി നാഗേന്ദ്ര എന്നിവരാണ് കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്.

ബെംഗളൂരു: വിപ്പ് നല്‍കിയിട്ടും സഭയിലെത്താതെ ഒളിച്ചുകളി തുടരുന്ന നാല് കോണ്‍ഗ്രസ് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്‌ സിദ്ധരാമയ്യ സ്പീക്കറോട് ആവശ്യപ്പെട്ടു. പാര്‍ട്ടി നിയമസഭാ കക്ഷിയോഗത്തിലും നിയമസഭയുടെ ബജെറ്റ് സമ്മേളനത്തിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. ഈ സാഹചരത്തിലാണ് ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിദ്ധരാമയ്യ സ്പീക്കറെ സമീപിച്ചത്.

വിമത എം.എല്‍.എമാരായ രമേഷ് ജര്‍ക്കിഹോളി, ഉമേഷ് യാദവ്, മഹേഷ് കുമതഹള്ളി, ബി നാഗേന്ദ്ര എന്നിവരാണ് കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്. ബജറ്റ് അവതരണത്തിന്‌ മണിക്കൂറുകള്‍ക്ക് മുന്‍പ് വിമത എം.എല്‍.എ ഉമേഷ് യാദവിനെ മുഖ്യമന്ത്രി കുമാരസ്വാമി വെയര്‍ഹൗസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു.

കഴിഞ്ഞ മാസം നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറ്റൊരു എം.എല്‍.എ ആയ ബി.സി പാട്ടീലും യോഗത്തിന് എത്തിയിരുന്നില്ല. എന്നാല്‍ പാട്ടീല്‍ വൈകാതെ തന്നെ വന്ന് കാണുമെന്ന് അറിയിച്ചതായി സിദ്ധരാമയ്യ വെളിപ്പെടുത്തി.

'ഫെബ്രുവരി 15 വരെ വരാന്‍ ആകില്ലെന്നാണ് എം.എല്‍.എമാര്‍ പറയുന്നത്. എല്ലാവര്‍ക്കും ആവശ്യമായ അവസരങ്ങള്‍ നല്‍കിയിരുന്നു. ജനുവരി 18ന്റെ യോഗത്തിന് പങ്കെടുക്കാതിരുന്ന സമയത്ത് ഇവരോട് ഞാന്‍ വിശദീകരണം തേടിയിരുന്നു. എന്നെ നേരില്‍ വന്ന് കാണാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഇതിന് തയ്യാറായില്ല'- സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എം.എല്‍.എ ആനന്ദ് സിങിനെ റിസോര്‍ട്ടില്‍ വെച്ച് ആക്രമിച്ച എം.എല്‍.എ ജെ.എന്‍ ഗണേഷിനെതിരെ പാര്‍ട്ടി നടപടിയൊന്നും സ്വീകരിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ജനുവരി 18ന് നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷം കോണ്‍ഗ്രസ് തങ്ങളുടെ 76 എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. 224 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസിന് 80 അംഗങ്ങളാണുള്ളത്. 37 സീറ്റുള്ള ജെ.ഡി.എസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. 104 സീറ്റുള്ള ബി.ജെ.പിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.

content highlights: Siddaramaiah, Karnataka, Congress, BJP, JDS

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya case kiran kumar

4 min

കാറല്ല, കിട്ടിയത് തടവറ; നിര്‍വികാരനായി വിധി കേട്ട് കിരണ്‍, പത്തുവര്‍ഷം ഇനി അഴിക്കുള്ളില്‍

May 24, 2022

More from this section




Most Commented