അഫ്താബും ശ്രദ്ധയും
മുംബൈ: പോലീസ് കുറച്ചുകൂടി ജാഗ്രത പാലിച്ചിരുന്നെങ്കില്‍ തന്റെ മകള്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ഡല്‍ഹിയില്‍ കൊല്ലപ്പെട്ട 27-കാരി ശ്രദ്ധ വാല്‍ക്കറുടെ പിതാവ് വികാസ് വാല്‍ക്കര്‍. ഒപ്പം താമസിച്ചിരുന്ന അഫ്താബ് അമീന് പൂനവാല തന്നെ ഉപദ്രവിക്കുന്നകാര്യം വെളിപ്പെടുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നകാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡേറ്റിങ് ആപ്പിലൂടെയാണ് ശ്രദ്ധ അഫ്താബിനെ പരിചയപ്പെട്ടത്. അപകടകരമായ ഇത്തരം ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു. ശ്രദ്ധയെ കാണാതായ ശേഷം പോലീസ് അഫ്താബിന്റെ വിവരങ്ങള്‍ ആപ്പ് ഉടമകളില്‍നിന്ന് ശേഖരിച്ചിരുന്നു. ഇയാള്‍ ഈ ആപ്പിലൂടെ പരിചയപ്പെട്ട മറ്റ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ ഇതിലൂടെ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
18 വയസ്സ് തികയുന്ന ഉടനെ കുട്ടികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നതിനുമുമ്പ് അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങും മാതാപിതാക്കള്‍ നല്‍കണം. തനിക്കും തന്റെ മകള്‍ക്കും സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കാതിരിക്കാനാണ് ഇത് പറയുന്നത്. താന്‍ ഒരു മുതിര്‍ന്ന പൗരയാണെന്നും തനിക്ക് അഫ്താബിന്റെ കൂടെ താമസിക്കണം എന്നുമാണ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനുമുമ്പ് ശ്രദ്ധ പറഞ്ഞത്.
2021 ല്‍ ഇടയ്ക്കെപ്പോഴോ ശ്രദ്ധയോട് സംസാരിച്ചപ്പോള്‍ അവള് ബാംഗ്ലൂരാണെന്നും സഹോദരന് സുഖമല്ലേയെന്നും ശ്രദ്ധ ചോദിച്ചിരുന്നു. അഫ്താബിന്റെ പീഡനങ്ങളില്‍ നിന്നു രക്ഷപെടാനുള്ള എല്ലാ മാര്‍ഗങ്ങളും അയാള്‍ അടച്ചിട്ടുണ്ടാവുമെന്നാണ് താന്‍ കരുതുന്നതെന്ന് വികാസ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 12-ന് അഫ്താബിനെ അറസ്റ്റു ചെയ്തത് വികാസിന്റെ പരാതിയിന്മേലാണ്. അഫ്താബ് ശ്രദ്ധയെ ദീര്‍ഘനാളായി ഉപദ്രവിക്കാറുണ്ടായുരുന്നുവെന്ന് ശ്രദ്ധ തന്നെ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അഫ്താബിന്റെ വീട്ടുകാരുമായി സംസാരിച്ചശേഷം ശ്രദ്ധ ആ പരാതി പിന്‍വലിച്ചിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളാക്കി മുറിച്ച് മൂന്നാഴ്ചയോളം ഫ്രിഡ്ജിലാക്കി സൂക്ഷിച്ചുവെന്നതാണ് അഫ്താബിന്റെ പേരില്‍ ഇപ്പോഴുള്ള കേസ്.
കേസ് അന്വേഷണത്തില്ഇപ്പോള് തൃപ്തനാണെങ്കിലും തുടക്കത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. ഡല്‍ഹി പോലീസിന്റെയും വാസൈ പോലീസിന്റെയും അന്വേഷണം എല്ലാസമയത്തും തൃപ്തികരമായിരുന്നു. എന്നാല്‍ നാലാസോപാരാ പോലീസ് തുടക്കത്തിലെ തണുപ്പന്‍ മട്ട് ഉപേക്ഷിച്ചിരുന്നെങ്കില്‍ ശ്രദ്ധ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: shraddha walker's father father vikas walker blames police's laxicity in the beginning
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..