ഷൗവിക് ചക്രബർത്തിയേയും സാമുവൽ മിറാൻഡയേയും കോടതിയിലെത്തിച്ചപ്പോൾ. ഫോട്ടോ: ANI
മുംബൈ: നടൻ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയേയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയേയും സെപ്തംബർ 9 വരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ വെക്കാൻ കോടതി അനുമതി നൽകി.
'ഷൗവികിനേയും സഹോദരി റിയ ചക്രബർത്തിയേയും സെപ്തംബർ ആറിന് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. അന്വേഷണത്തോട് സഹകരിക്കാൻ റിയ ചക്രബർത്തിയോട് ആവശ്യപ്പെടും' നാർകോട്ടിക് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുത്ത അശോക് ജെയിൻ പ്രതികരിച്ചു.
മയക്കുമരുന്ന് കേസിൽ ഷൗവിക് ചക്രബർത്തിയേയും സാമുവൽ മിറാൻഡയെയും വെള്ളിയാഴ്ചയാണ് നാർക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്തതിനും വിൽപ്പന നടത്തിയതിനുമാണ് അറസ്റ്റ്.
റിയയുടെ നിർദ്ദേശപ്രകാരം സാമുവൽ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഷൗവിക്കിന്റെ നിർദേശപ്രകാരം താൻ ലഹരി മരുന്ന് സംഘടിപ്പിച്ച് നൽകിയതായി സാമുവലും സമ്മതിച്ചു.
സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നാർകോട്ടിസ് ബ്യൂറോയും ചേർന്നാണ് അന്വേഷണം നടത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..