ന്യൂഡല്‍ഹി:  രാമായണവും മഹാഭാരതവും അക്രമ സംഭവങ്ങള്‍ നിറഞ്ഞതാണെന്ന് പറയുന്ന സി.പി.എം നേതാവ് സീതാറാം യെച്ചൂരി പേരിന് മുന്നിലെ 'സീതാറാം' മാറ്റുകയാണ് ആദ്യം വേണ്ടതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. 'യെച്ചൂരിയുടേത് അദ്ദേഹത്തിന്റെ സ്വന്തം പ്രത്യയശാസ്ത്രമാണ്.

ഹിന്ദുക്കളെ വിമര്‍ശിക്കുകയും മതനിരപേക്ഷനെന്ന് സ്വയം പ്രഖ്യാപിക്കുകയമാണ് അദ്ദേഹം ചെയ്യുന്നത്. പേരിനൊപ്പമുള്ള സീതാറാം അദ്ദേഹം മാറ്റണം.

അവരുടെ സ്ഥാനാര്‍ഥി കനയ്യകുമാറിന്റെ പേരും മാറ്റണം. കൃഷ്ണന്റെ പേരാണ് കനയ്യകുമാര്‍.'- റാവത്ത് ചൂണ്ടിക്കാട്ടി.

Content Highlights: Should Change His Name Shiv Sena On Sitaram Yechurys Ramayana Comment, Sitaram Yechury, Sanjay Raut