വാര്‍സോ: 2022 അവസാനത്തോടെ ലോകം പൂര്‍ണമായും സാധാരണ നിലയിലേക്ക് മടങ്ങണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. കോവിഡ് വാക്‌സിനുകള്‍ക്ക് നന്ദി പറയണമെന്നും ബില്‍ഗേറ്റസ് ഒരു പോളിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഇത് അവിശ്വസിനീയമായ ഒരു ദുരന്തമാണ്. പ്രതിരോധ വാക്‌സിനുകള്‍ ഉണ്ട് എന്നത് മാത്രമാണ് നല്ല വാര്‍ത്ത- ബില്‍ഗേറ്റ്‌സ് പറഞ്ഞു.

2014 ല്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെച്ച ബില്‍ഗേറ്റ്‌സ് തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1.75 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു.

Conent Highlights: Should Be Completely Back To Normal By 2022-End says Bill Gates