Photo: twitter, PTI
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ വാഹനത്തിനു നേരെ വെടിവെപ്പുണ്ടായെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. നാലുപേരുള്ള സംഘമാണ് വെടിയുതിര്‍ത്തതെന്നും നാലു റൗണ്ട് വെടിവെച്ചെന്നും ഒവൈസി പറഞ്ഞു. രണ്ടു ബുള്ളറ്റുകള്‍ കാറില്‍ തറച്ചുവെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ട്വിറ്ററിലൂടെ ഒവൈസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മീററ്റിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡല്‍ഹിയിലേക്ക് മടങ്ങുന്നിതിനിടെ ഒരു ടോള്‍ പ്ലാസയ്ക്കു സമീപത്തുവെച്ചാണ് സംഭവം നടന്നതെന്ന് ഒവൈസി പറയുന്നു. സംഘം വാഹനത്തിനു നേര്‍ക്ക് വെടിയുതിര്‍ത്തു. രണ്ടു ബുള്ളറ്റുകള്‍ വാഹനത്തില്‍ തറച്ചു. ശേഷം ആയുധം ഉപേക്ഷിച്ച് സംഘം ഓടിരക്ഷപ്പെട്ടുവെന്നാണ് ഒവൈസി പറയുന്നത്.
ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ താന്‍ യാത്ര തുടര്‍ന്നെന്നും അപകടമൊന്നും സംഭവിച്ചില്ലെന്നും ഒവൈസി വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
content highlights: shots fired at my car says aimim leader Asaduddin Owaisi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..