സഞ്ജയ് റാവുത്ത്| Photo: PTI
മുംബൈ: മുന്‍ സഖ്യകക്ഷിയായ ബി.ജെ.പിയെ കടന്നാക്രമിച്ച് ശിവസേനാ എം.പി. സഞ്ജയ് റാവത്ത്. മുന്‍പ് മഹാരാഷ്ട്രയില്‍ ബി.ജെ.പി. നേതൃത്വം നല്കിയ സര്‍ക്കാരിന്റെ ഭാഗമായിരുന്ന കാലത്ത് ശിവസേനയെ അടിമകളെ പോലെയാണ് പരിഗണിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ രണ്ടാംകിട സ്ഥാനം നല്കി ശിവസേനയെ ഇല്ലാതാക്കാന്‍ ബി.ജെ.പി. ശ്രമിച്ചുവെന്നും ജല്‍ഗാവില്‍ സംസാരിക്കവേ റാവത്ത്. ആരോപിച്ചു.
2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ആരാകും മുഖ്യമന്ത്രി എന്ന തര്‍ക്കമാണ് ശിവസേന-ബി.ജെ.പി. സഖ്യം തകരുന്നതിലേക്ക് വഴിവെച്ചത്. തുടര്‍ന്ന് എന്‍.സി.പിയും കോണ്‍ഗ്രസുമായി ശിവസേന സഖ്യം ചേരുകയും ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപവത്കരിക്കുകയുമായിരുന്നു.
മുന്‍ സര്‍ക്കാര്‍ ശിവസേനയ്ക്ക് രണ്ടാംകിട സ്ഥാനമാണ് നല്‍കിയതെന്നും അടിമകളെ പോലെയാണ് പരിഗണിച്ചിരുന്നതും. തങ്ങളുടെ പിന്തുണ കൊണ്ട് ലഭിച്ച അധികാരം ഉപയോഗിച്ച് ഞങ്ങളുടെ പാര്‍ട്ടിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമവും നടന്നു- റാവത്ത് പറഞ്ഞു. മുന്‍സിപ്പല്‍ കോര്പറേഷന്, ജില്ലാ പരിഷദ്, വിധാന്‍ പരിഷദ് തുടങ്ങിയ തിരഞ്ഞെടുപ്പുകളില്‍ ശിവസേന സ്വന്തം നിലയ്ക്ക് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: shivsena was treated like slaves by bjp - sanjay raut
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..