ലോറൻസ് ബിഷ്‌ണോയ്,സഞ്ജയ് റാവത്ത് | Photo: ANI
ന്യൂഡല്‍ഹി: ശിവസേന (ഉദ്ധവ് വിഭാഗം) എം.പി സഞ്ജയ് റാവത്തിന് വധഭീഷണി. പഞ്ചാബ് ജയിലില്‍ തടവിലുള്ള അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ പേരിലാണ് സഞ്ജയ് റാവത്തിന് ഫോണ്‍ സന്ദേശമെത്തിയത്. സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റു ചെയ്ത് ചോദ്യംചെയ്തു വരികയാണ്.
തനിക്ക് മുമ്പും വധഭീഷണി നേരിടേണ്ടിവന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ തന്റെ പരാതി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും റാവത്ത് ആരോപിച്ചു. വധഭീഷണി നാടകമാണെന്ന് ആഭ്യന്തര മന്ത്രി ആക്ഷേപിച്ചെന്നും പ്രതിപക്ഷത്തിന്റെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധു മൂസെവാലയുടെ ഗതിയാകും റാവത്തിനുമെന്നും ഡല്‍ഹിയില്‍ വെച്ചു കണ്ടാല്‍ ഏ.കെ. 47 ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നുമായിരുന്നു സന്ദേശം എന്ന് പോലീസിനു നല്‍കിയ പരാതി കത്തില്‍ പറയുന്നു. സന്ദേശമെത്തിയ ഫോണ്‍ നമ്പര്‍ പോലീസ് പരിശോധിച്ചുവരികയാണ്.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയെ വധക്കേസിലെ മുഖ്യസൂത്രധാരനായിരുന്നു കൊടുകുറ്റവാളിയായ ലോറന്‍സ് ബിഷ്‌ണോയ്. മൂസെവാലയുടെ അച്ഛനു നേരെയും ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെയും ഇയാള്‍ വധഭീഷണി മുഴക്കിയതായി പരാതിയുണ്ടായിരുന്നു.
Content Highlights: shivsena mp sanjay raut says he received death threats from notorious criminal lawrence bishnoi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..