മുംബൈ: രാഷ്ട്രീയ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ബി.ജെ.പിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ഗുരുതര ആരോപണവുമായി ശിവസേന. സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, പോലീസ് എന്നിവര്‍ ചേര്‍ന്നാണ് ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര നടപ്പിലാക്കിയതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. പക്ഷേ, അതൊന്നും മഹാരാഷ്ട്രയില്‍ ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ എന്തിനാണ് ഓപ്പറേഷന്‍ താമരയുടെ ആവശ്യമെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച ഗവര്‍ണറെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ബി.ജെ.പി. കഴിഞ്ഞദിവസം ഡല്‍ഹിയിലേക്ക് കൊണ്ടുപോയ നാല് എം.എല്‍.എമാരും തിരിച്ചെത്തിയതായി എന്‍.സി.പി. നേതാക്കള്‍ അറിയിച്ചു. 54 എംഎല്‍എമാരില്‍ 53 പേരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും എന്‍.സി.പി. അവകാശപ്പെട്ടു.
Content Highlights: shivsena leader sanjay raut says bjp carried out operation lotus by cbi,ed,income tax and police