Image: facebook.com|AbdulSattarOfficial
മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരില്‍നിന്ന് ശിവസേന മന്ത്രി രാജിവെച്ചു. കാബിനറ്റ് മന്ത്രി സ്ഥാനം ലഭിക്കാത്തതിലാണ് ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉദ്ധവ് മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സഹമന്ത്രി സ്ഥാനമാണ് നല്‍കിയിരുന്നത്.
ഡിസംബര്‍ 30-നാണ് അബ്ദുള്‍ സത്താര്‍ അടക്കമുള്ള നേതാക്കള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ തീരുമാനമാകാത്തത് മഹാവികാസ് അഘാഡിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് അബ്ദുള്‍ സത്താറിന്റെ രാജി.
നേരത്തെ അബ്ദുള്‍ സത്താറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അബ്ദുള്‍ സത്താറെന്നും ബാല്‍ താക്കറെ ഇക്കാര്യം പറഞ്ഞതാണെന്നും ബിജെപി ആരോപിച്ചിരുന്നു.
സിലോദ് നിയോജക മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലെത്തിയ അബ്ദുള്‍ സത്താര്‍ 2014-ല്‍ കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാരിലും മന്ത്രിയായിരുന്നു. എന്നാല്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട അദ്ദേഹം ശിവസേനയില്‍ ചേരുകയായിരുന്നു.
Content Highlights: shivsena leader abdul sathar resigned from uddhav thackeray cabinet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..