മുംബൈ: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് ശിവസേനയുടെ പിന്തുണ. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ ശിവസേന തീരുമാനമെടുത്തത്. ഞങ്ങള്‍ രാംനാഥ് കോവിന്ദിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ള വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം- താക്കറെ പറഞ്ഞു.
തിങ്കളാഴ്ചയാണ് എന്‍ഡിഎ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദിന്റെ പേര് പ്രഖ്യാപിച്ചത്.