ശിവസേന എം.പി.മാരും മറുകണ്ടത്തേക്ക്; 12 പേര്‍ ഗുവാഹാട്ടിയിലേക്ക് പോകുമെന്ന് സൂചന


സി.കെ.സന്തോഷ്

കൂടുതല്‍ എം.എല്‍.എ.മാര്‍ ഷിന്ദേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉദ്ധവ് താക്കറെപക്ഷത്ത് നിന്നതുകൊണ്ട് കാര്യമായ ഗുണമില്ലെന്നാണ് പലരും കരുതുന്നത്.

ശിവസേനാ വിമതർ ഗുവാഹാട്ടിയിൽ. Photo - PTI

മുംബൈ: ശിവസേനാ എം.എല്‍.എ.മാര്‍ക്ക് പുറമേ പാര്‍ട്ടിയുടെ എം.പി.മാരും കൂട്ടത്തോടെ ഏക്നാഥ് ഷിന്ദേയുടെ പക്ഷത്തേക്കുമാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശിവസേനയ്ക്ക് 19 എം.പി.മാരാണുള്ളത്. ഇതില്‍ 12 എം.പി.മാര്‍ ഷിന്ദേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗുവാഹാട്ടിയിലേക്ക് പോകുമെന്നാണ് സൂചന. അതേസമയം, 17 എം.പി.മാര്‍ ഷിന്ദേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായി ഒരു ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടിട്ടില്ല.

കൂടുതല്‍ എം.എല്‍.എ.മാര്‍ ഷിന്ദേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉദ്ധവ് താക്കറെപക്ഷത്ത് നിന്നതുകൊണ്ട് കാര്യമായ ഗുണമില്ലെന്നാണ് പലരും കരുതുന്നത്. ബി.ജെ.പി.യോട് ചേര്‍ന്നുനില്‍ക്കണമെന്ന് നേരത്തേ യവത്മല്‍-വാഷിം എം.പി. ഭാവനാ ഗാവ്ലി അടക്കം ചില എം.പി.മാര്‍ പാര്‍ട്ടിനേതൃത്വത്തോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഇത് പരിഗണിക്കപ്പെട്ടില്ല. എം.എല്‍.എ.മാരെപ്പോലെത്തന്നെ പല ശിവസേനാ എം.പി.മാര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടുമുണ്ട്. പാര്‍ട്ടിവക്താവ് സഞ്ജയ് റാവുത്ത്, ഭാവനാ ഗാവ്ലി തുടങ്ങിയവരക്കം പലരും ഇ.ഡി. അന്വേഷണം നേരിടുകയാണ്. അടുത്തദിവസങ്ങളില്‍ത്തന്നെ റാവുത്തിന്റെപേരില്‍ നടപടിയുണ്ടായേക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നു.

ഏക്നാഥ് ഷിന്ദേയുടെ മകനും കല്യാണ്‍ എം.പി.യുമായ ഡോ. ശ്രീകാന്ത് ഷിന്ദേ, താനെ എം.പി. രാജന്‍ വിചാരെ തുടങ്ങി മൂന്ന് എം.പി.മാര്‍ ഇപ്പോള്‍തന്നെ ഗുവാഹാട്ടിയിലെ ഹോട്ടലില്‍ വിമതര്‍ക്കൊപ്പമുണ്ടെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, എന്‍.സി.പി. എന്നിവര്‍ക്കൊപ്പം സീറ്റ് പങ്കിടേണ്ടിവന്നാല്‍ നിലവിലുള്ള സീറ്റുകള്‍ ഉറപ്പിക്കാന്‍ കഴിയില്ലെന്ന തോന്നല്‍ പല ശിവസേനാ എം.പി.മാര്‍ക്കുമുണ്ട്.

16 പേരെ അയോഗ്യരാക്കണമെന്ന് ശിവസേന, കോടതിയെ സമീപിക്കുമെന്ന് വിമതര്‍

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയസംഭവ വികാസങ്ങളില്‍ സ്പീക്കറുടെ നിലപാട് നിര്‍ണായകമാവും. സ്പീക്കര്‍ സ്ഥാനത്തുനിന്ന് നാനാപട്ടോളെ രാജിവെച്ചതിനെത്തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാലാണ് സ്പീക്കറുടെ ചുമതല വഹിക്കുന്നത്. എന്‍.സി.പി.ക്കാരനാണ് ഇദ്ദേഹം. വിമതപക്ഷത്തേക്ക് പോയ എം.എല്‍.എ.മാരില്‍ 16 പേരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശിവസേന നല്‍കിയിട്ടുള്ള അപേക്ഷയില്‍ അദ്ദേഹമെടുക്കുന്ന തീരുമാനം നിര്‍ണയകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍, തങ്ങളെ അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിമതപക്ഷം വ്യക്തമാക്കി. ഏക്നാഥ് ഷിന്ദേ ക്യാമ്പിലുള്ള 37 എം.എല്‍.എ.മാരുടെ പട്ടിക സ്പീക്കര്‍ക്ക് നല്‍കി പ്രത്യേക ഗ്രൂപ്പായി പരിഗണിക്കണമെന്നാവശ്യപ്പെട്ടതിനു പിന്നാലെയാണ് ശിവസേനയുടെ ഈ നീക്കം.

പാര്‍ട്ടി ചീഫ് വിപ്പ് സുനില്‍പ്രഭു വിളിച്ചുചേര്‍ത്ത എം.എല്‍.എ.മാരുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനാല്‍ എം.എല്‍.എ.മാര്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേന നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഏക്നാഥ് ഷിന്ദേ, പ്രകാശ്സുര്‍വെ, തനാജി സാവന്ത്, മഹേഷ് ഷിന്ദേ, അബ്ദുള്‍ സത്താര്‍, സന്ദീപ് ബുമ്റെ, ഭരത്ഗോഗാവാല, സഞ്ജയ് സിര്‍സാത്ത്, യാമിനി ജാദവ്, അനില്‍ബാബര്‍, ബാലാജി ദേവദാസ്, ലതാചൗധരി, സാദാസര്‍വാന്‍കര്‍, പ്രകാശ് അബിദ്കര്‍, സഞ്ജയ് റയ്മുല്‍കര്‍, രമേശ് ബൊര്‍ണാരെ എന്നിവരെ അയോഗ്യരാക്കണമെന്നാണ് ശിവസേന കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുനില്‍പ്രഭുവിനെ ശിവസേന ചീഫ് വിപ്പായി നിയമിച്ചത് സ്പീക്കര്‍ അംഗീകരിച്ചിരുന്നു.

വിമത എം.എല്‍.എ. മാരെ കാണാന്‍പോയ ശിവസേനാനേതാവ് അറസ്റ്റില്‍

മുംബൈ: ഗുവാഹാട്ടിയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എം.എല്‍.എ. മാരെ കാണാന്‍പോയ ശിവസേനാ നേതാവ് സഞ്ജയ് ഭോസ്ലെയെ അസം പോലീസ് അറസ്റ്റുചെയ്തു. എം.എല്‍.എ. മാരെക്കണ്ട് സംസാരിച്ച് ഇവരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പക്ഷത്തേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഭോസ്ലെ ഗുവാഹാട്ടിയിലെത്തിയത്. എന്നാല്‍ ഹോട്ടലിലേക്ക് കയറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ഇതോടെ ഹോട്ടലിന്റെ ഗേറ്റിനുമുന്നില്‍ പോസ്റ്ററുകളുമായി അദ്ദേഹം പ്രതിഷേധിച്ചു. തുടര്‍ന്ന് അസം പോലീസെത്തി ഭോസ്ലെയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അസം മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയ്ക്കാണ് വിമത എം.എല്‍.എ. മാരെ സംരക്ഷിക്കേണ്ട ചുമതല പാര്‍ട്ടി നല്‍കിയിരിക്കുന്നത്. കനത്ത സുരക്ഷയാണ് ഇതിനാല്‍ ഹോട്ടലിനുചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

'പൂക്കളും ഇലകളും കൊണ്ടുപോകാംവൃക്ഷം അവിടെ നിലനില്‍ക്കും' -ഉദ്ധവ്

മുംബൈ: പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ഏക്നാഥ് ഷിന്ദേയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ''ബാല്‍ താക്കറെയുടെയും ശിവസേനയുടെയും പേരിലാണ് വിമതര്‍ എല്ലാം നേടിയിട്ടുള്ളത്. പാര്‍ട്ടിവിട്ടുപോകുന്നവരെ താന്‍ തടയുന്നില്ല. പൂക്കളും ഇലകളും കായ്കളും പറിച്ച് കൊണ്ടുപോകാനാവും. വൃക്ഷം അവിടെ നിലനില്‍ക്കും. ഞാന്‍ പാര്‍ട്ടിയെക്കുറിച്ച് ഭയപ്പെടുന്നില്ല.''- ഉദ്ധവ് പറഞ്ഞു.

നിര്‍വാഹകസമിതി ഇന്ന്

ശിവസേന ദേശീയ നിര്‍വാഹകസമിതി യോഗം ശനിയാഴ്ച മുംബൈയില്‍ നടക്കും. ഈ യോഗത്തില്‍ സുപ്രധാന തീരുമാനമുണ്ടായേക്കും. ജില്ലാ അധ്യക്ഷന്മാരുടെയും സമ്പര്‍ക്കപ്രമുഖുകളുടെയും യോഗത്തില്‍ 91 പേര്‍ സംബന്ധിച്ചു. നാലുപേര്‍ പങ്കെടുത്തില്ല. ഈ നാലുപേര്‍ ഏക്നാഥ് ഷിന്ദേയുമായി ബന്ധമുള്ളവരാണ്.

Content Highlights: Shiv Sena MP's Maharashtra political crisis

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented