മുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന ഷിന്ദേ വിഭാഗം എം.എൽ.എ. സഞ്ജയ് ഗെയ്ക്വാദ് എം.എൽ.എ.യാണ് രാഹുലിന്റെ നാവ് മുറിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. സംവരണവുമായി ബന്ധപ്പെട്ട രാഹുലിന്റെ പരാമർശത്തോടുള്ള വിയോജിപ്പിന് പിന്നാലെയാണ് വിവാദ പ്രസ്താവന.
'ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുൽ വിദേശത്ത് വെച്ച് സംസാരിച്ചു. കോൺഗ്രസിന്റെ യഥാർഥ മുഖം പുറത്താക്കുന്ന പ്രതികരണമായിരുന്നു ഇത്. സംവരണത്തെ എതിർക്കുന്നതിന്റെ മാനസികാവസ്ഥയാണ് ഇത് പ്രകടമാക്കുന്നത്. രാഹുലിന്റെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം പാരിതോഷികം നൽകാം', ഗെയ്ക്വാദ് പറഞ്ഞു.
അതേസമയം, ഗെയ്ക്വാദിനെ തള്ളി മഹാരാഷ്ട്ര ബി.ജെ.പി. രംഗത്തെത്തി. സംസ്ഥാനത്ത് ശിവസേനയുടെ ഘടകക്ഷിയാണ് ബി.ജെ.പി. ഗെയ്ക്വാദിൻ്റെ അഭിപ്രായങ്ങളെ അംഗീകരിക്കാനാവില്ല. എന്നാൽ, പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നെഹ്റു സംവരണത്തെ എതിർത്തിരുന്നു എന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.
Content Highlights: Shiv Sena MLA offers ₹11 lakh for chopping off Rahul Gandhi's tongue
Published: 16 Sept 2024, 06:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented