ഉദ്ധവ് താക്കറെ | Photo: PTI
മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യത്തിലിരിക്കെ ബിജെപിയുമായി സഖ്യത്തിന് വേണ്ടി വാദിച്ച് ശിവസേന മന്ത്രി അബ്ദുള്‍ സത്താര്‍. മറാത്ത്വാഡ മേഖലയിലെ ഹൈവേ പദ്ധതികള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ബിജെപി- ശിവസേന സഖ്യം ബിഹാര്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തിലാകാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
'ബിജെപിയും ശിവസേനയും തമ്മിലുള്ള വിടവ് നികത്താന്‍ നിതിന്‍ ഗഡ്കരി തീരുമാനിച്ചാല്‍, അദ്ദേഹത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സമീപിച്ച് സഖ്യത്തിനായി അഭ്യര്‍ഥിക്കാം. ശിവസേനയും ബിജെപിയും തമ്മിലുള്ള സഖ്യത്തില്‍ ഉദ്ധവ് സാഹിബിന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ.'- അബ്ദുള്‍ സത്താര്‍ പറഞ്ഞു. 1995-1999 കാലഘട്ടത്തില്‍ ആദ്യ ശിവസേന-ബിജെപി സര്‍ക്കാരില്‍ പിഡബ്ല്യുഡി മന്ത്രിയായിരുന്ന ഗഡ്കരിക്ക് താക്കറെ കുടുംബവുമായി നല്ല ബന്ധമാണുള്ളത്.
മൂന്ന് വട്ടം എംഎല്‍എയായിരുന്ന അബ്ദുള്‍ സത്താര്‍ 2019 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് പ്രാദേശിക നേതൃത്വം എതിര്‍ത്തതോടെ അദ്ദേഹം ശിവസേനയില്‍ ചേര്‍ന്നു. തുടര്‍ന്ന് ശിവസേന ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ അംഗവുമായി.
Content Highlights: Shiv Sena Minister Bats For BJP Alliance Based On Bihar Formula; 'Gadkari Can Bridge Gap'
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..