ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധിക്കുന്നതിനിടെ ശിവസേന ടക്‌സാലി നേതാവ് വെടിയേറ്റു മരിച്ചു


സിദ്ദു മൂസവാലയ്ക്കുശേഷം കൊല്ലപ്പെടുന്ന, പോലീസ് സംരക്ഷണമുള്ള രണ്ടാമത്തെ വ്യക്തിയാണ് സുധീര്‍ സൂരി.

1. സുധീർ സൂരി | screengrab 2. വെടിവെപ്പ് നടന്ന സ്ഥലം | ANI

അമൃത്സര്‍: പഞ്ചാബിലെ പ്രാദേശിക സംഘടന ശിവസേന ടക്‌സാലിയുടെ നേതാവ് സുധീര്‍ സൂരി അമൃത്സറില്‍ ക്ഷേത്ര ഭരണസമിതിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ വെടിയേറ്റു മരിച്ചു. തിരക്കേറിയ സ്ഥലത്തുവച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തിനുനേരെ വെടിവെപ്പുണ്ടായത്. അഞ്ച് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലേറ്റു.

വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പ് നടത്തിയ സന്ദീപ് സിങ് എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. തോക്ക് കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.



അമൃത്സറിലെ ഗോപാല്‍ മന്ദിര്‍ ഭരണ സമിതിയിലുള്ള ചിലരുമായി സൂരി നേരത്തെ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍മുമ്പ് അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവില്‍ ക്ഷേത്ര ഭരണ സമിതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിനുശേഷം ക്ഷേത്രത്തിന് സമീപം പ്രതിഷേധ ധര്‍ണ നടത്തുന്നതിനിടെയാണ് വെടിയേറ്റത്. സിദ്ദു മൂസവാലയ്ക്കുശേഷം കൊല്ലപ്പെടുന്ന, പോലീസ് സംരക്ഷണമുള്ള രണ്ടാമത്തെ വ്യക്തിയാണ് സുധീര്‍ സൂരി.

Content Highlights: Sudhir Suri Shot Dead Amritsar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented