സഞ്ജയ് റാവുത്ത്| Photo: PTI
മുംബൈ: ശിവസേനയും ബി.ജെ.പിയും തമ്മില്‍ രമ്യതയിലാകുന്നത് സംബന്ധിച്ചുളള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ മഹാ വികാസ് അഘാടി സഖ്യം ഒറ്റക്കെട്ടാണെന്ന് ആവര്‍ത്തിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി. രാഷ്ട്രീയകക്ഷികള്‍ ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്. അഞ്ചു വര്‍ഷം ഒന്നിച്ചുനിന്ന് സംസ്ഥാനം ഭരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് ഞങ്ങള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്ന പുറത്തുനിന്നുളളവരും അധികാരം നഷ്ടപ്പെട്ടതോടെ അസ്വസ്ഥരായവരും തകര്‍ക്കാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ സര്‍ക്കാര്‍ തുടരും. കോണ്‍ഗ്രസ്, എന്‍.സി.പി., ശിവസേന എന്നീ കക്ഷികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുളള ശ്രമങ്ങള്‍ ഉണ്ടായേക്കാം എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ല.' സഞ്ജയ് റാവത്ത് പറഞ്ഞു.
ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് മുതലാണ് മഹാ വികാസ് അഘാടി സഖ്യത്തില്‍ വിളളലുളളതായി അഭ്യൂഹമുയരുന്നത്. ശിവസേന-ബിജെപിയുമായി അടുക്കുകയാണെന്നും പ്രചരിച്ചിരുന്നു. ഇതിന് പിറകേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്നുളള കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോലെ അഭിപ്രായപ്പെടുകയും ഉദ്ധവ് താക്കറെ ഇതിനെതിരേ രൂക്ഷമായി പ്രതികരിച്ചതും അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍ സഖ്യം പിളരുകയാണെന്ന വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു.
ഉദ്ധവ് സര്‍ക്കാരിന് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതുവരെ തങ്ങള്‍ പിന്തുണ നല്‍കുമെന്ന് ഞായറാഴ്ച നാനാ പടോലെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍നിന്ന് യാതൊരു പ്രശ്നവും സര്‍ക്കാരിനുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'മഹാ വികാസ് അഘാടി സഖ്യത്തിന് പിന്തുണ നല്കാന് ഞങ്ങളുടെ നേതാവ് സോണിയ ഗാന്ധി തീരുമാനിച്ചത് ബി.ജെ.പി. അധികാരത്തില്‍ വരരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു. അതിനര്‍ഥം ഞങ്ങള്‍ സഖ്യത്തില്‍ എന്നന്നേക്കും തുടരുമെന്നല്ല. കോണ്‍ഗ്രസ് ഉദ്ധവ് താക്കറേയ്ക്കൊപ്പം ശക്തമായി നിലകൊളളുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഒരു പ്രശ്നവും സഖ്യത്തിന് ഉണ്ടാകില്ല. ഞങ്ങളുടെ നേതാവ് സോണിയ ഗാന്ധി അക്കാര്യത്തില്‍ ഉറപ്പു നല്‍കിയതാണ്. സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എനിക്കും അതേ അഭിപ്രായമാണ് ഉളളത്.' അദ്ദേഹം പറഞ്ഞു
Content Highlights: Shiv Sena, Congress and NCP stand united says Sanjay Raut
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..