
സുഖ്ബീർ സിംഗ് ബാദൽ | ചിത്രം: ANI
ന്യുഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ പരിഹസിച്ച് ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദല്‍. ട്വിറ്ററിലൂടെയാണ് ബാദലിന്റെ പരിഹാസം.
ബിജെപി, പഞ്ചാബ് ലോക് കോണ്‍ഗ്രസ്, എസ്എഡി (സംയുക്ത്) എന്നീ പാര്‍ട്ടികളെ 'അസ്തിത്വമില്ലാത്ത' പാര്‍ട്ടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പൂജ്യവും പൂജ്യവും എത്ര തവണ കൂട്ടിയാലും പൂജ്യം തന്നെയാണ് ലഭിക്കുകയെന്നും ബാദല്‍ പരിഹാസരൂപേണ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ഇവരെ അധികാരത്തിലെത്തിക്കില്ലെന്നും ബാദല്‍ പറയുന്നു.
ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായയിരുന്നു ശിരോമണി അകാലി ദള്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് 2020-ലാണ് അകാലി ദള്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നത്.
Content Highlights: shiromani akalidal mocks bjp led alliance in punjab elections
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..