ഷിന്ദേയെ മഹാരാഷ്ട്ര മുഖ്യന്ത്രിയായി പ്രഖ്യാപിച്ചു; അപ്രതീക്ഷിത നീക്കവുമായി ബി.ജെ.പി.


ഏക്‌നാഥ് ഷിന്ദേ, ഫഡ്‌നാവിസ് |ഫോട്ടോ:ANI

മുംബൈ: രണ്ടാഴ്ചയോളം മഹാരാഷ്ട്രയില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് അപ്രതീക്ഷിത ക്ലൈമാക്സ്. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്ദേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഷിന്ദേയ്ക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് 7.30ന് ഷിന്ദേ സത്യപ്രതിജ്ഞ ചെയ്യും.

താന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നും ഫഡ്നാവിസ് അറിയിച്ചിട്ടുണ്ടെങ്കിലും ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിന്ദേ ഉപമുഖ്യമന്ത്രിയാകുമെന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശിവേസനാ ഔദ്യോഗികപക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതനീക്കമാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

മന്ത്രിസഭാ വിപുലീകരണവും വകുപ്പ് വിഭജനങ്ങളും ഉടന്‍ നടത്തുമെന്നും ഫഡ്നാവിസ് അറിയിച്ചു. 2019-ലെ ജനവിധിയെ അപമാനിച്ചുകൊണ്ടാണ് ശിവസേന, എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും ഫഡ്നാവിസ് പറഞ്ഞു.

'ബിജെപിയും ശിവസേനയും സഖ്യത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അധികാരത്തിലേറാനുള്ള ഭൂരിപക്ഷവും ഞങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ശിവസേന തിരഞ്ഞെടുത്തത് കോണ്‍ഗ്രസിനേയും എന്‍.സി.പിയേയുമാണ്. ജീവിതത്തിലുടനീളം ബാലെസാഹെബ് എതിര്‍ത്തവരോടാണ് ശിവസേന സഖ്യമുണ്ടാക്കിയത്. ഹിന്ദുത്വത്തിനും സവര്‍ക്കര്‍ക്കും എതിരെ പ്രവര്‍ത്തിച്ചവര്‍ക്കൊപ്പമാണ് ശിവസേന ചേര്‍ന്നത്. ജനവികാരത്തെ അവര്‍ അപമാനിച്ചു' ഫഡ്‌നാവിസ് പറഞ്ഞു.

'കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം ഉപേക്ഷിക്കാന്‍ ശിവസേന എം.എല്‍.എമാര്‍ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചു. സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എമാരേക്കാളും താക്കറെ മുന്‍ഗണന നല്‍കിയത് മഹാവികാസ് അഘാഡി സഖ്യത്തിലെ നേതാക്കള്‍ക്കാണ്. അതുകൊണ്ടാണ് ശിവേസന എംഎല്‍എമാര്‍ക്ക് അവരുടെ ശബ്ദം ഉയര്‍ത്തേണ്ടി വന്നതെ'ന്നും ഫ്ഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, തങ്ങള്‍ എടുത്ത തീരുമാനം ബാലസാഹെബിന്റെ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഒപ്പമുള്ള എം.എല്‍.എമാരുടെ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിജ്ഞാബദ്ധമാണെന്ന് ഏക്നാഥ് ഷിന്ദേ പറഞ്ഞു. 50 എം.എല്‍.എമാര്‍ കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങളുടെ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങളും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ സമീപിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ് കാര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹത്തെ ബോധിപ്പിച്ചിരുന്നു. ഇതെല്ലാം ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപിയുമായി സ്വാഭാവിക സഖ്യം ഞങ്ങള്‍ ആവശ്യപ്പെട്ടത്' ഷിന്ദേ പറഞ്ഞു.

തങ്ങള്‍ക്കൊപ്പമുള്ള 50 എംഎല്‍എമാരില്‍ 40 പേര്‍ ശിവസേനയില്‍ നിന്നുള്ളവരാണ്. ഈ 50 പേരുടെ സഹായത്തോടെയാണ് താന്‍ പോരാട്ടം നടത്തിയത്. ഇവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും ഷിന്ദേ വ്യക്തമാക്കി.




Watch Video

Content Highlights: Shinde To Be Chief Minister, Oath-taking At 7.30 PM

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented