മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ |ഫോട്ടോ:PTI
മുംബൈ: മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ നിയമസഭാ പരീക്ഷയില്‍ ശിവേസന വിമത നേതാവ് ഏക്നാഥ് ഷിന്ദേയേക്ക് വിജയം. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. യുടെ രാഹുല്‍ നര്‍വേക്കര്‍ വിജയിച്ചു. വിമത ശിവസേന എംഎല്‍എമാരുടേതടക്കം 164 വോട്ടുകളാണ് നര്‍വേക്കര്‍ക്ക് ലഭിച്ചത്. മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിയായ ഉദ്ധവ് താക്കറെ ശിവസേനയിലെ രാജന് സാല്‍വിയെയാണ് പരാജയപ്പെടുത്തിയത്. രാജന് സാല്‍വിക്ക് 107 വോട്ടുകള്‍ ലഭിച്ചു.
വിമത നീക്കത്തിന് ശേഷം ശിവസേനയിലെ ഔദ്യോഗിക-വിമത എംഎല്‍എമാര്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടമായിട്ടാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കണ്ടിരുന്നത്.
നേരത്തെ മഹാവികാസ് അഘാഡി സഖ്യത്തിനൊപ്പം നിന്നിരുന്ന സമാജ് വാദി പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരായ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ഔറംഗാബാദിന്റെ പേര് മറ്റിയ ഉദ്ധവ് താക്കറെയുടെ നടപടിക്കെതിരെ എസ്പി പ്രതിഷേധം അറിയിച്ചിരുന്നു.
ഗോവയിലായിരുന്ന വിമത ശിവസേനാ എം.എല്‍.എ. മാര്‍ ശനിയാഴ്ചയാണ് മുംബൈയിലെത്തിത്.
വിമത ശിവസേന എംഎല്‍എമാര്‍ വിപ്പിനെതിരെ വോട്ട് ചെയ്തതായി വോട്ടെടുപ്പിന് ശേഷം ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ പറഞ്ഞു. നടപടിക്രമങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടി വിപ്പിനെതിരെ വോട്ട് ചെയ്തവരുടെ പേരുകള്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ വിമത 16 എംഎല്‍എമാര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ നല്കിയ അയോഗ്യത നോട്ടീസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ALSO WATCH | മറാത്താ മണ്ണിൽ അടിപതറിയ ശിവസേനയുടെ കഥ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..