ന്യൂഡല്‍ഹി: ഷാസിയ ഇല്‍മിയെയും പ്രേം ശുക്ലയെയും ബി.ജെ.പി ദേശീയ വക്താക്കളായി നിയമിച്ചു. ബുധനാഴ്ച പാര്‍ട്ടി ദേശീയ സെക്രട്ടറിയാണ് ഇരുവരെയും ദേശീയ വക്താക്കളായി നിയമിച്ചതായി അറിയച്ചത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ്‌ ഷാസിയ ഇല്‍മിയെയും പ്രേം ശുക്ലയെയും ബി.ജെ.പി ദേശീയ വക്താക്കളായി നിയമിച്ച് ഉത്തരവിറക്കിയത്.

രണ്ടുപേരും മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയവരാണ്. ഷാസിയ ആം ആദ്മി പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പില്‍ ആര്‍.കെ.പുരം നിയോജകമണ്ഡലത്തില്‍ 2013-ത മത്സരിച്ചുവെങ്കിലും തോല്‍ക്കുകയായിരുന്നു.

തുടര്‍ന്നായിരുന്നു ബി.ജെ.പിയിലേക്കുള്ള പ്രവേശനം. മനോജ് തിവാരി ഡല്‍ഹി ബി.ജെ.പി പ്രസിഡന്റായിരുന്ന സമയത്ത് ഷാസിയെ വൈസ് പ്രസിഡന്റായി നിയമിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നിയമിതനായ അദേഷ് ഗുപത് ബി.ജെ.പി പ്രസിഡന്റായി നിയമിതനായപ്പോള്‍ ഷാസിയെ സ്ഥാനത്ത്‌നിന്നും നീക്കി. രണ്ട് ദശാബ്ദത്തോളം മാധ്യമസേവനം അനുഷ്ഠിച്ച് പ്രേം ശുക്ല 2016-ലാണ് ബി.ജെ.പിയിലേക്ക് എത്തുന്നത്.

 

Content Highlights: shazia immi and prem sukhla appointed as bjp spokesperson