ന്യൂഡൽഹി: പാര്‍ട്ടി കേഡര്‍ ശക്തിപ്പെടുത്താന്‍ മികച്ച നേതൃത്വത്തെ കണ്ടെത്താന്‍ സംഘടനാ തിരഞ്ഞൈടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ശശിതരൂര്‍. ഷീല ദീക്ഷിത്തിന്റെ മകന്‍ സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശിതരൂര്‍ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. നേതൃമാറ്റത്തിന് തിരഞ്ഞെടുപ്പ് വേണമെന്ന് സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവനയെ അംഗീകരിക്കുന്ന തരത്തിലുള്ളതാണ് തരൂരിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജിക്കു ശേഷം 20 മാസത്തിനു ശേഷമാണ് സോണിയ ഗാന്ധി വീണ്ടും നേതൃസ്ഥാനം ഏറ്റെടുത്തത്. വീണ്ടും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന ഊഹാപോഹത്തിനിടയിലാണ് സന്ദീപ് ദീക്ഷിതിന്റെയും ശശിതരൂരിന്റെയും നിലപാടുകള്‍ പുറത്ത് വരുന്നത്.

നമ്മുടെ പാര്‍ട്ടിയിലെ മുഖ്യമന്ത്രിമാരായാലും മുന്‍ മുഖ്യന്ത്രിമാരായാലും  രാജ്യസഭാംഗങ്ങളായാലും എല്ലാവരും ഏറ്റവും മുതിര്‍ന്ന നേതാക്കളാണ്. സ്വയം മുന്‍കൈയ്യെടുത്തുകൊണ്ട് പാര്‍ട്ടിയെ മുന്നോട്ടുനയിക്കേണ്ടസമയമായെന്ന് താന്‍ കരുതുന്നു എന്നായിരുന്നു സന്ദീപ് ദീക്ഷിത് ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

രാജ്യത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി പറയുന്ന കാര്യമാണ് സന്ദീപ് ദീക്ഷിത് പരസ്യമായി പറഞ്ഞത്. ആയതിനാല്‍ തന്നെ അണികളയും വോട്ടര്‍മാരെയും പ്രചോദിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് വർക്കിങ് കമ്മറ്റി നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എന്റെ അപേക്ഷ. 

content highlights: Shashi Tharoor Urges senior leaders to hold Leadership Elections to Energise Cadre