ശശി തരൂർ | Photo: മാതൃഭൂമി
ന്യൂഡല്‍ഹി: കേരള രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പുകളുമായി ശശി തരൂര്‍ എംപി. 'ഞാന്‍ മലയാളിയല്ലേ, നാട്ടിലേയ്ക്ക് പോകണ്ടേയെന്നും ഇത് സംബന്ധിച്ച വാര്‍ത്തയോട് തരൂര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ തരൂരിനെ തഴയുന്നെന്ന ആരോപണങ്ങള്‍ക്കിടെയാണ് അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് പരിഗണിക്കുന്നത്. തരൂരിന്റെ നീക്കത്തെ കെ.മുരളീധരന്‍ സ്വാഗതം ചെയ്യുകയുമുണ്ടായി. മുരളീധരന്‍ സ്വാഗതം ചെയ്തത് നല്ലതെന്നും തരൂര്‍ പ്രതികരിച്ചു.
'ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചതില്‍ മാത്രമാണ് എതിര്‍പ്പ്. വി.ഡി സതീശനും സുധാകരനുമൊപ്പം കരുത്തു പകരാന്‍ തരൂരിനെ പോലുള്ളവര്‍ കേരള രാഷ്ട്രീയത്തില്‍ ആവശ്യമാണ്' മുരളീധരന്‍പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് താരപ്രചാരക പട്ടികയില്‍ തരൂരിനെ തഴഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടി വിദ്യാര്‍ഥി യൂണിയന്റെ പ്രാചാരണത്തിനുള്ള ക്ഷണവും നിരസിക്കുകയുണ്ടായി.
Content Highlights: shashi tharoor to be active in Kerala politics,-Welcome Muralidharan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..