ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം
ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശി തരൂരിന്റെ കാലിന് പരിക്ക്. വ്യാഴാഴ്ചയാണ് പാര്‍ലമെന്റില്‍ വെച്ച് ചുവട് തെറ്റി കാലിന് ഉളുക്കുണ്ടായത്. കാലിന് പരിക്കേറ്റ കാര്യം തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ആദ്യം അവഗണിച്ചെങ്കിലും വേദന കഠിനമായതോടെ ആശുപത്രിയില്‍ പോകേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.
'ചെറിയൊരു അസൗകര്യം, ഇന്നലെ പാര്‍ലമെന്റില്‍ ചുവട് തെറ്റി എന്റെ ഇടതുകാല്‍ ഉളുക്കി. കുറച്ച് മണിക്കൂറുകള്‍ അത് അവഗണിച്ചെങ്കിലും വേദന വളരെ മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രിയില്‍ പോകേണ്ടിവന്നു. ഇന്ന് പാര്‍ലമെന്റില്‍ പോകുന്നില്ല, മണ്ഡലത്തിലെ വാരാന്ത്യ പരിപാടികളും റദ്ദാക്കി', കാലിന് പരിക്കേറ്റ ചിത്രങ്ങളോടൊപ്പം തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
Content Highlights: Shashi Tharoor suffers leg sprain after missing a step in Parliament


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..