Photo: PTI
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വെബ്‌സൈറ്റായ mygov.in-ല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പേരുകള്‍ തെറ്റായി എഴുതിയതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിനായി സൈറ്റില്‍ നല്‍കിയിരുന്ന പേരുകളിലാണ് പിഴവുണ്ടായത്.
'mygov.in വെബ്‌സൈറ്റ് കൈകാര്യംചെയ്യുന്ന ഹിന്ദി രാഷ്ട്രവാദികള്‍ ദയവായി ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകള്‍ ശരിയായി പഠിക്കാന്‍ തയ്യാറായാല്‍ ദക്ഷിണ ഭാരതവാസികളായ ഞങ്ങള്‍ വളരെ നന്ദിയുള്ളവരായിരിക്കും', എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. വെബ്‌സൈറ്റില്‍ സംസ്ഥാനങ്ങളുടെ പേരുകള്‍ നല്‍കിയിരിക്കുന്ന ഭാഗത്തിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതില്‍ Kerela എന്നും Tamil Naidu എന്നും ആയിരുന്നു എഴുതിയിരുന്നത്. തരൂരിന്റെ ട്വീറ്റിന് ശേഷം വെബ്‌സൈറ്റില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്.
Content Highlights: Shashi Tharoor slams 'Hindi Rashtravadis' over R-Day poll
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..