'ഇതുപോലൊന്ന് നടത്തി കാണിക്കൂ' ബിജെപിയുടെ പരിഹാസത്തിന് തരൂരിന്റെ തിരിച്ചടി


ശശി തരൂർ | Photo : ANI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പരിഹസിച്ച ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയ്ക്ക് മറുപടിയുമായി ശശി തരൂര്‍.

കോണ്‍ഗ്രസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരിഹാസമാണെന്ന് തരൂരിന് മനസിലായെന്നായിരുന്നു അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളില്‍ ബി.ജെ.പി ഇടപെടേണ്ടതില്ലെന്ന് തരൂര്‍ മറുപടിയായി കുറിച്ചു.



'കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാണ്. ഞങ്ങളുടെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ ഇടപെടല്‍ ആവശ്യമില്ല. ആദ്യം ഇത്തരത്തിലൊന്ന് നിങ്ങള്‍ നടത്താന്‍ ശ്രമിക്കൂ', തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രതിനിധികളുടെ കൃത്യമായ പട്ടികയോ വിവരങ്ങളോ പോലും തരൂരിന് കൈമാറിയിട്ടില്ലെന്നാണ്‌ മാളവ്യ പരിഹസിച്ചത്‌. ഖാര്‍ഗയുടെ കാര്യത്തില്‍ സംസ്ഥാന പ്രസിഡന്റുമാര്‍ ആവേശഭരിതരാണെങ്കിലും തരൂരിനെ അവരാരും തിരിഞ്ഞ് നോക്കുന്നുപോലുമില്ല. എം.എം.എസ് 2.0 പതിപ്പ് ഗാന്ധിമാര്‍ക്ക് ഉടനെ ലഭിക്കുമെന്നും മാളവ്യ പരിഹസിച്ചിരുന്നു.

ഒക്ടോബര്‍ 17 നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. 19 ന് ഫലം പ്രഖ്യാപിക്കും.

Content Highlights: shashi tharoor slams bjp s Malviya over congress president election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented