ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജി.ഡി.പി. വളര്‍ച്ചാനിരക്കിലുണ്ടായ തളര്‍ച്ചയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളര്‍ച്ചയെയും താരതമ്യം ചെയ്ത ട്രോള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

2017-18 മുതലുള്ള ആറുപാദങ്ങളിലെ ജി.ഡി.പി. വളര്‍ച്ചാനിരക്കിന്റെ ഗ്രാഫും മോദിയുടെ താടിയുടെ നീളം കൂടിയതും ചേര്‍ത്ത ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗ്രാഫിക് വിശദീകരണം എന്നു പറഞ്ഞാല്‍ ഇതാണ് എന്ന കുറിപ്പോടെയാണ് തരൂരിന്റെ ട്വീറ്റ്.

content highlights: shashi tharoor shares troll comparing narendra modi's beard and gdp growth rate