'ആയിരത്തിലധികം പേരുടെ പിന്തുണ അംഗീകാരമായി കരുതുന്നു'; ഖാര്‍ഗെയെ അഭിനന്ദിച്ച് ശശി തരൂര്‍


Shashi Tharoor

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അഭിനന്ദിച്ച് ശശി തരൂര്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം അന്തിമമാണെന്ന് പറഞ്ഞ തരൂര്‍ പരാജയം അംഗീകരിക്കുന്നുവെന്നും പറഞ്ഞു. ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ പുതിയ ഉയരങ്ങളിലെത്തിക്കാമെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകുക എന്നത് വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ആ പ്രവര്‍ത്തനത്തില്‍ ഖാര്‍ഗെയ്ക്ക് എല്ലാ ആംശസകളും നേരുന്നു. ആയിരത്തിലധികം സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചതും ഇന്ത്യയിലുടനീളമുള്ള കോണ്‍ഗ്രസിന്റെ അഭ്യുദയകാംക്ഷികള്‍ അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും എന്നിലര്‍പ്പിച്ചതും അംഗീകാരമായി കരുതുന്നുവെന്നും ട്വിറ്ററില്‍ പങ്കുവെച്ച കത്തിനൊപ്പം അദ്ദേഹം കുറിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ അന്തിമ വിധിയെഴുത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയ്ക്ക് അനുകൂലമായിരിക്കുകയാണ്. ഈ വിജയത്തില്‍ എന്റെ ഹൃദയംനിറഞ്ഞ ആസംസകള്‍ അറിയിക്കുന്നതായും തരൂർ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പങ്കാളികളായ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചു. മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മധുസൂദന്‍ മിസ്ത്രി തുങ്ങിയവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

Content Highlights: Shashi Tharoor says privilege to get support of over 1,000 colleagues


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented