ശശി തരൂർ, തരൂർ പങ്കുവെച്ച വാർത്തകളുടെ സ്‌ക്രീൻഷോട്ട് | Photo: Mathrubhumi, Twitter/ Shashi Tharoor
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാന്‍ കേന്ദ്രം ശ്രമിച്ചപ്പോള്‍ ലോകം ഇന്ത്യയുടെ ശബ്ദം കേള്‍ക്കുകയാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ആഗോളമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വാര്‍ത്ത ചര്‍ച്ചയായത് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ പ്രതികരണം. വിദേശമാധ്യമങ്ങളില്‍ രാഹുലിനെ അയോഗ്യനാക്കിയ വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു ട്വീറ്റ്.
'അവര്‍ ഒരു ശബ്ദം നിശബ്ദമാക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ലോകത്തിന്റെ ഒരോ കോണിലും ഇന്ത്യയുടെ ശബ്ദം കേള്‍ക്കുകയാണ്', ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഗാര്‍ഡിയന്‍ ഓസ്‌ട്രേലിയ, ദി ന്യൂയോര്‍ക്ക് ടൈംസ്, ദി വാഷിങ്ടണ്‍ പോസ്റ്റ്, ടെലിമുന്‍ഡോ, അഷ്‌റാഖ് ന്യൂസ്, സി.എന്‍.എന്‍. ബ്രസീല്‍, ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമൈന്‍ സെയ്തൂങ്, ആര്‍.എഫ്.ഐ, ബി.ബി.സി. എന്നീ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടാണ് ശശി തരൂര്‍ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസവും സമാനപ്രതികരണം തരൂര്‍ നടത്തിയിരുന്നു. 'ബിട്ടീഷ് സദസിന് മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചത്. എന്നാല്‍, പ്രവൃത്തികളിലൂടെ അതിന്റെ ഏറ്റവും മോശം അവസ്ഥ ബി.ജെ.പി. സര്‍ക്കാര്‍ വെളിപ്പെടുത്തി', എന്നായിരുന്നു രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നാലെ തരൂരിന്റെ പ്രതികരണം.
Content Highlights: shashi tharoor remark on rahul gandhi disqualification in world media
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..