'പ്രസന്നനും സഹൃദയനുമായ വ്യക്തി'; ഗോർബച്ചേവുമായുള്ള രണ്ട് കൂടിക്കാഴ്ചകള്‍ അനുസ്മരിച്ച് ശശി തരൂർ


മിഖായേൽ ഗോർബച്ചേവ്, ശശി തരൂർ |ഫോട്ടോ:AFP,PTI

ന്യൂഡല്‍ഹി: അന്തരിച്ച സോവിയറ്റ് യൂണിയന്‍ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവുമായി നടത്തിയ കൂടിക്കാഴ്ചകളുടെ ഓര്‍മകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. വളരെ ആകര്‍ഷണീയവും സൗഹാര്‍ദപരവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഗോര്‍ബച്ചേവെന്ന് ആദാരഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തരൂര്‍ അനുസ്മരിച്ചു.

സോവിയറ്റ് യൂണിയനെ രൂപാന്തരപ്പെടുത്തുകയും ജനാധിപത്യത്തിലേക്ക് നയിക്കുകയും ചെയ്ത ഒരു പ്രായോഗിക നേതാവായി പലരും അദ്ദേഹത്തെ ഓര്‍ക്കും. എന്നാല്‍ മറ്റുചിലർ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് കാരണമായ വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെ ഓര്‍ക്കുക, തരൂർ പറഞ്ഞു.

മിഖായേല്‍ ഗോര്‍ബച്ചേവിനെ രണ്ടു തവണ കണ്ടുമുട്ടാനുള്ള നിയോഗം എനിക്കുണ്ടായിട്ടുണ്ട്. രണ്ടു തവണയും ഇറ്റലിയിലെ ചെറിയ സമ്മേളനങ്ങളിലായിരുന്നു കൂടിക്കാഴ്ച. അദ്ദേഹം വളരെ പ്രസന്നനും സഹൃദയനുമായിരുന്നു. അഹങ്കാരിയായിരുന്നില്ല. റിമിനിയില്‍ വെച്ചാണ് അവസാനമായി അദ്ദേഹവുമായി സംവദിച്ചത്. 2009-ഒക്ടോബറില്‍ അദ്ദേഹം അധ്യക്ഷത വഹിച്ച പിയോ മാന്‍സു കോണ്‍ഫറന്‍സില്‍ വെച്ചായിരുന്നു അത്. അന്ന് ഇന്ത്യയേക്കുറിച്ചാണ് ഞാന്‍ അദ്ദേഹവുമായി സംസാരിച്ചത്', തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

അസുഖബാധിതനായി ദീര്‍ഘനാളായി ചികിത്സയില്‍ കഴിയവെ മോസ്‌കോയിലെ ആശുപത്രിയില്‍ വെച്ചാണ് 91-കാരനായ ഗൊര്‍ബച്ചേവ് അന്തരിച്ചത്.

Content Highlights: Shashi Tharoor recalls his meetings with Gorbachev


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented