തപ്പുകൊട്ടാനും വിളക്ക് കൊളുത്താനും പറയുകയാണോ പ്രധാനമന്ത്രി ചെയ്യേണ്ടത് - തരൂര്‍


രാജ്യത്ത് കൂടുതല്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികളെപ്പറ്റി പ്രധാനമന്ത്രി പറയേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. 'പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണം. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എന്തൊക്കെ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നുവെന്ന് വ്യക്തമാകക്കണം.'

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച വിളക്ക് കൊളുത്തുന്നതിനോട് വിരോധമില്ലെന്ന് ശശി തരൂര്‍ എം.പി. എന്നാല്‍ രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് തപ്പ് കൊട്ടാനും വിളക്ക് കൊളുത്താനും പറയുക എന്നതാണോ ഒരു പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍പ്രൈംടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കൂടുതല്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികളെപ്പറ്റി പ്രധാനമന്ത്രി പറയേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണം. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എന്തൊക്കെ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നുവെന്ന് വ്യക്തമാകക്കണം. പാവപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണം. പ്രതിസന്ധി നേരിടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജിഎസ്ടി വിഹിതം നല്‍കുന്നതിനെപ്പറ്റി പറയണം. ഇതിനെല്ലാം പകരം തപ്പുകൊട്ടാനും വിളക്ക് കൊളുത്താനും പറയുന്നതാണോ പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്.

ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. എന്തിന്റെ അടിസ്ഥാനതത്തിലാണ് അങ്ങനെ പറയുന്നത്. എല്ലാ കണക്കുകളും സര്‍ക്കാരിന് ലഭിക്കും. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ വ്യക്തമായ ആസൂത്രണത്തോടെ വേണം നടപടികള്‍ സ്വീകരിക്കാന്‍. കൊറോണ വൈറസ് ബാധ സംബന്ധിച്ച കണക്കുകളെല്ലാം ശരിയാണെന്ന് എങ്ങനെ പറയാന്‍ കഴിയും. ബിഹാറിലെ ഗ്രാമങ്ങളിലും മറ്റുമുള്ള എത്രപേര്‍ ഇത് പനിയാണെന്ന് ധരിച്ച് കഴിയുന്നുണ്ടാകാം. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരിലൂടെ എത്രപേര്‍ക്ക് വൈറസ് ബാധിച്ചുവെന്ന് മനസിലാക്കാന്‍ രണ്ടാഴ്ച കാത്തിരിക്കേണ്ടിവരും. ചികിത്സയില്‍ കഴിയുന്നവരില്‍നിന്ന് എത്രപേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കാനും കാത്തിരിക്കേണ്ടിവരും.

ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള പലരും തങ്ങള്‍ക്ക് ഭയമാണെന്ന് പറയുന്നു. ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ ഏഴ് ഡോക്ടര്‍മാര്‍ രാജിവെക്കുന്ന സാഹചര്യമുണ്ടായി. ഈ സ്ഥിതിയില്‍ ഇന്ത്യയില്‍ എല്ലാം ഭദ്രമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അദ്ദേഹം പറഞ്ഞു.

Content Highlights: Shashi Tharoor PM Narendra Modi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented