മുഷറഫിന്റെ മരണവുമായി ബന്ധപ്പെട്ട തരൂരിന്റെ ട്വീറ്റ്: വിമര്‍ശനവുമായി ബിജെപി


2 min read
Read later
Print
Share

രാഹുല്‍ ഗാന്ധിയെ ജെന്റില്‍മാന്‍ എന്ന് വിശേഷിപ്പിച്ചതാണോ പര്‍വേസ് മുഷറഫിനെ കോണ്‍ഗ്രസുകാരുടെ പ്രിയ്യപ്പെട്ടവനാക്കുന്നതെന്ന് ബി.ജെ.പി. വക്താവ് ചോദിച്ചു

ശശി തരൂർ, പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ന്യൂഡല്‍ഹി: മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ നിര്യാണത്തില്‍ അനുശോചിച്ചുള്ള കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ ട്വീറ്റിനെച്ചൊല്ലി വിമര്‍ശനമുന്നയിച്ച് ബിജെപി. ഒരിക്കല്‍ ഇന്ത്യയുടെ കടുത്ത ശത്രുവായിരുന്ന പര്‍വേസ്, 2002-07 കാലത്ത് സമാധാനം സ്ഥാപിക്കാനുള്ള ശരിയായ ശക്തിയായിരുന്നു എന്ന തരൂരിന്റെ ട്വീറ്റിനെതിരെ ബി.ജെ.പി. രംഗത്തെത്തി. രാഹുല്‍ ഗാന്ധിയെ ജെന്റില്‍മാന്‍ എന്ന് വിശേഷിപ്പിച്ചതാണോ പര്‍വേസ് മുഷറഫിനെ കോണ്‍ഗ്രസുകാരുടെ പ്രിയ്യപ്പെട്ടവനാക്കുന്നതെന്ന് ബി.ജെ.പി. വക്താവ് ഷെഹ്‌സാദ് പൂനാവാല ചോദിച്ചു.

'ഒരിക്കല്‍ ഇന്ത്യയുടെ കടുത്ത ശത്രുവായിരുന്ന അദ്ദേഹം, 2002-07 കാലഘട്ടത്തില്‍ സമാധാനത്തിനായുള്ള ശരിയായ ശക്തിയായി മാറി. ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ വര്‍ഷംതോറും സന്ദര്‍ശിക്കുമായിരുന്നു. സമര്‍ഥനായും ആകര്‍ഷകമായും തന്ത്രപരമായി ആശയങ്ങളില്‍ വ്യക്തതയുള്ള ആളുമായിട്ടായിരുന്നു അദ്ദേഹം കാണപ്പെട്ടത്', എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഇതിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്.

കാര്‍ഗില്‍ യുദ്ധത്തിന്റെ ശില്‍പിയും ഏകാധിപതിയും ഹീനമായ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയനും താലിബാനേയും ബിന്‍ലാദനേയും സഹോദരങ്ങളും ഹീറോകളായി കാണുകയും സ്വന്തം സൈനികരുടെ മൃതദേഹം തിരികെ വാങ്ങാന്‍ വിസമ്മതിക്കുകയും ചെയ്ത പര്‍വേസ് മുഷറഫിനെ കോണ്‍ഗ്രസ് പ്രകീര്‍ത്തിക്കുന്നതില്‍ ആര്‍ക്കെങ്കിലും ആശ്ചര്യമുണ്ടോ എന്നായിരുന്നു ബി.ജെ.പി. വക്താവിന്റെ ചോദ്യം. 370-ാം വകുപ്പ് മുതല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരെ സംശയിക്കുന്ന പാകിസ്താന്‍ വാദം കോണ്‍ഗ്രസ് അനുകരിച്ചെന്നും അവര്‍ മുഷറഫിനെ പ്രകീര്‍ത്തിക്കുകയും സ്വന്തം രാജ്യത്തിന്റെ സൈനിക തലവനെ തെരുവ് ഗുണ്ടയെന്ന് അധിക്ഷേപിച്ചുവെന്നും ഷെഹ്‌സാദ് കുറ്റപ്പെടുത്തി.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് രാഹുല്‍ ഗാന്ധിയെ ജെന്റില്‍മാനെന്ന് പര്‍വേസ് മുഷറഫ് വിശേഷിപ്പിച്ചത്. രാഹുല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി കാണണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും അഭിമുഖത്തില്‍ മുഷറഫ് പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് വേണ്ടിയോ, പാകിസ്താന് വേണ്ടിയോ അല്ല, സമാധാനമാണ് വേണ്ടതെങ്കില്‍ മോദി അതിന്റെ ആളല്ലെന്നുമായിരുന്ന മുഷറഫിന്റെ പരാമര്‍ശം.

കരസേനാ മേധാവിയായിരുന്നപ്പോള്‍ ജനറല്‍ ബിപിന്‍ റാവത്തിനെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് തെരുവ് ഗുണ്ടയെന്ന് വിളിച്ചതായിരുന്നു ഷെഹ്‌സാദ് വിമര്‍ശനത്തില്‍ ചൂണ്ടിക്കാട്ടിയ മറ്റൊരുകാര്യം. വിമര്‍ശനം പിന്നീട് പിന്‍വലിച്ച് ദീക്ഷിത് മാപ്പ് പറഞ്ഞിരുന്നു.

തരൂരിന്റെ ട്വീറ്റില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഏറെപ്പേരെ കൊലപ്പെടുത്തയാലും ഇത്തരം ജനറല്‍മാര്‍ക്ക് ഇന്ത്യയില്‍ ആരാധകരുണ്ടാകുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

Content Highlights: shashi tharoor pak former president pervez musharraf death tweet bjp criticism shehzad poonawalla

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented