തരൂര്‍ vs ഖാര്‍ഗെ: അധ്യക്ഷ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് പൂർണം; വോട്ടെടുപ്പ് തിങ്കളാഴ്ച, 19-ന് ഫലം


മല്ലികാർജുൻ ഖാർഗെ, ശശി തരൂർ | Photo: ANI, PTI

ന്യൂഡല്‍ഹി: ശശി തരൂരോ അതോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ? കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ പത്തുമണി മുതല്‍ നാലുമണി വരെയാണ് പോളിങ്. 24 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്താന്‍ പോകുന്നത്. 9,000-ല്‍ അധികംവരുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.സി.സി.) പ്രതിനിധികളാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. വോട്ടെടുപ്പിന് രഹസ്യബാലറ്റാണ് ഉപയോഗിക്കുക.

ഡല്‍ഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്തും രാജ്യമെമ്പാടുമുള്ള അറുപത്തിയഞ്ചിലധികം വരുന്ന വിവിധ പോളിങ് ബൂത്തുകളിലും വോട്ട് രേഖപ്പെടുത്താം. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എ.ഐ.സി.സി. ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് വിവരം. ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലാകും രാഹുല്‍ വോട്ട് ചെയ്യുക. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ബാലറ്റുകള്‍ ഒക്ടോബര്‍ 18-ന് ഡല്‍ഹിയിലെത്തിക്കും. 19-നാണ് വോട്ടെണ്ണല്‍.ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷത്തോടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മത്സരം. ഇദ്ദേഹത്തിനാണ് വിജയസാധ്യത ഏറെ കല്‍പിക്കപ്പെടുന്നതും. ആദ്യം പരിഗണിക്കപ്പെട്ടിരുന്ന പേര് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിന്റെ ആയിരുന്നു. എന്നാല്‍ രാജസ്ഥാനിലെ വിമതകലാപത്തിന് പിന്നാലെ അദ്ദേഹം മത്സരരംഗത്തുനിന്ന് പിന്മാറി. പിന്നീട് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന്റെ പേരും ഉയര്‍ന്നുകേട്ടെങ്കിലും ഒടുവില്‍ ഖാര്‍ഗെയില്‍ എത്തിച്ചേരുകയായിരുന്നു. വിവിധ പി.സി.സികള്‍ ഇതിനകം ഖാര്‍ഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുമുണ്ട്.

'നാളയെ കുറിച്ച് ചിന്തിക്കൂ തരൂരിനെ കുറിച്ച് ചിന്തിക്കൂ'-Think Tomorrow, Think Tharoor എന്നാണ് തിരുവനന്തപുരം എം.പി. കൂടിയായ തരൂരിന്റെ സാമൂഹികമാധ്യമങ്ങളിലെ പ്രചാരണവാക്യം. പാര്‍ട്ടിയിലെ യുവനേതാക്കളില്‍നിന്നാണ് അദ്ദേഹത്തിന് പിന്തുണ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ കെ.എസ്. ശബരീനാഥന്‍, എം.കെ. രാഘവന്‍ എം.പി, കെ.സി. അബു, ശിവഗംഗയില്‍നിന്നുള്ള ലോക്‌സഭാ എം.പിയും പി. ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി, കിഷന്‍ഗഞ്ച് എം.പി. മുഹമ്മദ് ജാവേദ്, നോവ്‌ഗോങ് എം.പി. പ്രദ്യുത് ബോര്‍ദോലോയ് തുടങ്ങിയവരായിരുന്നു തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടത്.

തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെ വിജയിക്കുന്നപക്ഷം അദ്ദേഹവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ശശി തരൂര്‍ ഞായറാഴ്ച പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം കൊണ്ടുവരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഖാര്‍ഗെയുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഖാര്‍ഗെ അനുഭവസമ്പത്തുള്ള നേതാവാണ്. അദ്ദേഹം വിജയിക്കുകയാണെങ്കില്‍ സ്വാഭാവികമായും ഞങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കും, തരൂര്‍ നിലപാട് വ്യക്തമാക്കി.

Content Highlights: shashi tharoor or mallikarjun kharge congress presidential election polling on monday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented