താര പ്രചാരകരുടെ പട്ടികയില്‍ തഴഞ്ഞു; ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി തരൂര്‍


ശശി തരൂർ | Photo : ANI

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ തഴഞ്ഞതിന് പിന്നാലെയാണ് തരൂരിന്റെ നീക്കം.

കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ വിദ്യാര്‍ഥി സംഘടനയാണ് തരൂരിനെ പ്രചാരണത്തിനായി ക്ഷണിച്ചത്. താന്‍ പ്രചാരണത്തിന് വരുന്നില്ലെന്ന് അദ്ദേഹം സംഘാടകരെ അറിയിച്ചതായാണ് വിവരം.പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 'ഔദ്യോഗിക' പക്ഷ സ്ഥാനാര്‍ഥിയായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് മത്സരിച്ച തരൂരിനെ ഒതുക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് കോണ്‍ഗ്രസ് നടപടികള്‍.

ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളിലായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ 40 താര പ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കനയ്യ കുമാര്‍, രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, അശോക് ഗഹ്‌ലോത് തുടങ്ങിയവര്‍ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുല്‍ ഗുജറാത്തില്‍ ഇതുവരെ പ്രചാരണത്തിനെത്തിയിട്ടില്ല. നവംബര്‍ 12-ന് വോട്ടെടുപ്പ് നടന്ന ഹിമാചലിലും അദ്ദേഹം പ്രചാരണം നടത്തിയിരുന്നില്ല.

Content Highlights: Shashi Tharoor Opts Out Of Gujarat Campaign-Was Excluded From Key List


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented